2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ആക്രമിക്കുക വഴി ഹമാസ്‌ തുടക്കമിട്ട യുദ്ധം ഒരു വര്‍ഷം പിന്നിട്ടു കഴിഞ്ഞിട്ടും തീക്ഷ്ണത ഒട്ടും കുറയാതെ പുരോഗമിക്കുകയാണ്‌. അടുത്തൊന്നും ഈ യുദ്ധം അവസാനിക്കുമെന്നോ സമാധാനം പുനഃസ്ഥാപിക്കുവാന്‍ സാധിക്കുമെന്നോ ആരും പ്രതീക്ഷിക്കുന്നില്ല. ഹമാസിനെ ഗാസയില്‍നിന്ന് തുരത്തണമെന്നു നിശ്ചയിച്ചു യുദ്ധം തുടങ്ങിയ ഇസ്രയേല്‍ തങ്ങളെ ആക്രമിച്ച് അലോസരപ്പെടുത്തുന്ന ഹിസ്‌ബുല്ല എന്ന സംഘടനയ്ക്ക്‌ നേരെ തിരിഞ്ഞ് അവര്‍ക്ക്ുമേൽ വന്‍ നാശനഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. അതിനു പുറമേ ഹിസ്‌ബുല്ലയ്ക്ക്‌ അഭയവും സഹായവും നല്‍കുന്ന ലബനനിലേക്കും അവരുടെ ആക്രമണം വ്യാപിപ്പിച്ചു കഴിഞ്ഞു. ഇതോടൊപ്പംതന്നെ തങ്ങളെ ഏറ്റവും എതിര്‍ക്കുന്ന സംഘടനകളായ ഹമാസ്‌, ഹിസ്‌ബുല്ല, ഹൂതികൾ, ഹാഷിദുകള്‍ എന്നിവരെ പിന്തുണയ്ക്കുകയും അവര്‍ക്ക്‌ വേണ്ട സഹായവും ചെയ്തു കൊടുക്കുന്ന ഇറാനിനെ ആകും അടുത്ത്‌ ലക്ഷ്യമിടുകയെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഈ യുദ്ധത്തിന്റെ ആഘാതം പശ്ചിമേഷ്യയെ പൂര്‍ണമായും ബാധിച്ചേക്കും. ലോകത്തിലെ ഏറ്റവും പ്രാചീന സംസ്‌കാരത്തിന്റെ പൈതൃകം അവകാശപ്പെടുന്ന രാഷ്ട്രമാണ്‌ ഇറാന്‍. പതിനായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള വസ്തുക്കള്‍ ഇവിടെനിന്നും കണ്ടെത്തുന്നത് ഈ സംസ്കാരത്തിന്റെ മഹിമയെയും പാരമ്പര്യത്തിന്റെയും കുറിച്ചുള്ള അവകാശങ്ങള്‍ക്ക്‌ ബലം നല്‍കുന്നു. ക്രിസ്തുവിനു മുന്‍പും ശേഷവുമായി ആയിരം കൊല്ലത്തോളം ലോകത്തിലെ ആ കാലഘട്ടത്തിലെ ഏറ്റവും ശക്തമായ സാമ്രാജ്യങ്ങളുടെ ആസ്ഥാനമായിരുന്നു അന്ന്‌ പേര്‍ഷ്യ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം. ഏഴാം നൂറ്റാണ്ട്‌ മുതല്‍ ഇസ്‌ലാം മതം ഇവിടെ കാലുറപ്പിക്കുവാന്‍ തുടങ്ങിയതോടെ അതുവരെ ഇവിടെയുള്ള കൂടുതല്‍ ജനങ്ങളും

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com