വിവാഹ മോചനത്തിന് പിന്നാലെ പിന്തുണയുമായി ഐശ്വര്യയുടെ സഹോദരി
Mail This Article
×
ധനുഷ്–ഐശ്വര്യ വിവാഹ മോചന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഐശ്വര്യയുടെ സഹോദരി സൗന്ദര്യയുടെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം മാറ്റിയിരിക്കുകയാണ് സൗന്ദര്യ. അച്ഛന്‍ രജനീകാന്തിനൊപ്പമുള്ള തന്റേയും സഹോദരി ഐശ്വര്യയുടേയും പഴയകാല ചിത്രമാണ് സൗന്ദര്യ പങ്കുവച്ചിരിക്കുന്നത്.
തന്റെ മക്കളെ ചേര്‍ത്തു പിടിച്ചിരിക്കുന്ന രജനിയെ ഫോട്ടോയിൽ കാണാം. ചിത്രത്തിന് അടിക്കുറിപ്പുകളൊന്നും നല്‍കിയിട്ടില്ല സൗന്ദര്യ. എന്നാല്‍ ജീവിതത്തിലെ പ്രയാസമേറിയ ഈ ഘട്ടത്തില്‍ ഐശ്വര്യയ്ക്ക് അച്ഛനില്‍ നിന്നും സഹോദരിയില്‍ നിന്നും ലഭിക്കുന്ന പിന്തുണയെ സൂചിപ്പിക്കുന്നതാണ് ഈ ചിത്രമെന്ന് ആരാധകര്‍ വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.