ADVERTISEMENT

മാധ്യമപ്രവര്‍ത്തകനായ ഷൈജു എൻ. കഥയും എഡിറ്റിങും സംവിധാനവും നിർവഹിക്കുന്ന ‘ടേണിങ് പോയിന്റ്’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പ്രശസ്ത നടൻ മുരളിയുടെ അനുജനും നടനും എഴുത്തുകാരനുമായ ഹരികുമാർ കെ.ജി. നിർമാണം നിർവഹിക്കുന്നു.

 

സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ചില വാർത്തകൾ വ്യക്തി ജീവിതങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് ഈ ചിത്രത്തിലൂടെ നമുക്ക് കാട്ടിത്തരുന്നു. തികച്ചും സാമൂഹികപ്രസക്തിയുള്ള ഒരു ചിത്രം കൂടിയായിരിക്കും ‘ടേണിങ് പോയിന്റ്’.

 

ക്യാമറ പ്രേം അഞ്ചൽ. ചിത്രത്തിന്റെ ഗാനരചന നിർവഹിക്കുന്നത് സംവിധായകൻ കൂടിയായ പ്രമോദ് പയ്യന്നൂർ ,മാധ്യമ പ്രവർത്തകനും കവിയുമായ  ജോയി തമലം എന്നിവരാണ്. സംഗീതം വിശ്വജിത്ത്. പാടിയിരിക്കുന്നത് മത്തായി സുനിൽ,

വിശ്വജിത്ത് എന്നിവർ. 

 

കലാസംവിധാനം ബാലുവും മേക്കപ്പ് ലാൽ കരമനയിലും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ നിർമാണ മേൽനോട്ടം  അഭിലാഷ് ഗിരിജ.

 

രാജേഷ് ശർമ,  പി.ജെ.  ഉണ്ണികൃഷ്ണൻ, ഷൈജു, സുനിത സാം,  പാട്രിക് ജോൺ, മിലൻ തുടങ്ങിയവർ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ വിജയകുമാരി,  ദീപ രാഖി ജോർജ്, വനിത ശോഭ തുടങ്ങിയവരും കൊല്ലത്തെ ഡെപ്യൂട്ടി മേയറും സാഹിത്യകാരനുമായ ശ്രീ കൊല്ലം മധുവും, മത്തായി സുനിൽ,  ജോയി തമലം തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com