ADVERTISEMENT

വിക്രം സിനിമയുടെ വിജയത്തിൽ നടൻ സൂര്യയ്ക്ക് റോളക്സ് വാച്ച് സമ്മാനിച്ച് കമൽഹാസൻ. കമലാഹാസൻ തന്‍റെ സ്വന്തം വാച്ചാണ് സ്നേഹോപഹാരമായി സൂര്യക്ക് സമ്മാനിച്ചത്.  ചിത്രത്തിന്റെ ക്ലൈമാക്സിൽ റോളക്സ് എന്ന വില്ലൻ കഥാപാത്രമായി എത്തുന്ന സൂര്യയുടെ പ്രകടനം തിയറ്ററുകളിൽ വലിയ കയ്യടിയാണ് നേടുന്നത്. ലക്ഷങ്ങൾ വില വരുന്ന വാച്ച് ആണിത്. കമല്‍ഹാസൻ വാച്ച് സമ്മാനിക്കുന്ന ചിത്രങ്ങൾ സൂര്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

suriya-3
suriya-32

 

റോളക്സ് വാച്ച് ശ്രേണിയിലെ ഏറ്റവും വില കൂടിയ മോഡലുകളിലൊന്നായ റോളക്സ് ഡേ ഡേറ്റ് പ്രസിഡെൻഷ്യൽ ആണ് കമൽ, സൂര്യയ്ക്ക് സമ്മാനിച്ചത്. ലോക നേതാക്കളടക്കമുള്ള വിവിഐപികൾ ഉപയോഗിക്കുന്ന വാച്ചിന് ഏകദേശം മുപ്പത് ലക്ഷം രൂപയാകും.

vikram-rolex

 

suriya-kamal

നേരത്തേ, സംവിധായകൻ ലോകേഷ് കനകരാജിന് ലക്സസ് ഇഎസ് 300 എച്ച് എന്ന ആഡംബര കാറും 13 സഹസംവിധായകർക്ക് അപ്പാച്ചെ 160 ആർടിആർ ബൈക്കും കമൽ സമ്മാനമായി നൽകിയിരുന്നു.

sivakumar-suriya

ലോകേഷിന് പുതിയ കാറിന്റെ താക്കോൽ കമൽ സമ്മാനിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘നന്ദി ആണ്ടവനേ’ എന്ന ക്യാപ്ഷനോടെ കാറിന്റെ ചിത്രവും ലോകേഷ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലെക്സസ് കാറുകളോടു ഭ്രമമുള്ള കമൽ ആദ്യമായാണ് അത്തരത്തിലൊന്ന് ഒരാൾക്ക് സമ്മാനമായി നൽകുന്നത്.

 

‘താനേ സേർന്ത കൂട്ടം’ എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടൻ സൂര്യ സംവിധായകൻ വിഘ്നേഷ് ശിവന് ഇന്നോവയും തെലുങ്ക് നടൻ രവി തേജ സംവിധായകന് റേഞ്ച് റോവർ വേളാറും സമ്മാനിച്ചിട്ടുണ്ട്.

ജൂൺ 3 ന് റിലീസായ വിക്രത്തിന് വലിയ പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് മൂന്നു ദിവസം കൊണ്ട് 100 കോടിയിലേറെ രൂപയാണ് ബോക്സ്ഓഫിസിൽ നിന്ന് ചിത്രം നേടിയത്. ‌മലയാളി താരങ്ങളായ ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ് ജോസ്, കാളിദാസ് ജയറാം ഉൾപ്പെടെയുള്ളവർ ചിത്രത്തിലുണ്ട്.

 

കൈതി എന്ന തന്റെ ചിത്രത്തിന്റെ അടുത്ത ഭാഗമായിട്ടാണ് ലോകേഷ് വിക്രം ഒരുക്കിയിരിക്കുന്നത്. സൂപ്പർ താരം സൂര്യ അതിഥിവേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. അടുത്ത ഭാഗത്തിൽ തനിക്കൊപ്പം മുഴുനീള വില്ലൻ വേഷത്തിൽ സൂര്യ ഉണ്ടാകുമെന്ന് കമൽ ഹാസനും ഉറപ്പിച്ചു പറയുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com