ADVERTISEMENT

നടൻ ഷറഫുദ്ദീൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'തോൽവി എഫ്സി 'ക്കു തുടക്കമായി. ചിങ്ങം രണ്ടിന് എറണാകുളം ഭാരത് മാതാ കോളജിൽ വച്ച് ചിത്രത്തിന്റെ പൂജ നടന്നു. 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന സിനിമയുടെ എഴുത്തുകാരിൽ ഒരാളും 'തിരികെ ' എന്ന സിനിമയുടെ സംവിധായകരിൽ ഒരാളും, അഭിനേതാവും കൂടിയായ ജോർജ് കോരയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. 

 

'തിരികെ' ക്ക് ശേഷം നേഷൻ വൈഡ് പിക്ച്ചേഴ്സിന്റെ ബാനറിൽ എബ്രഹാം ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്.  ഡിജോ കുര്യൻ, പോൾ കറുകപിള്ളിൽ, റോണി ലാൽ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ്‌ മന്നത്താനിൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ. പ്രണവ് പി. പിള്ളയാണ് ലൈൻ പ്രൊഡ്യൂസർ. ഫാമിലി ഡ്രാമ കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്യാമപ്രകാശ്  എം.എസ്. ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. 

 

ഷറഫുദ്ദീനൊപ്പം, ജോണി ആന്റണി,ജോർജ് കോര, മീനാക്ഷി രവീന്ദ്രൻ, വിശാഖ് നായർ, ആശ മഠത്തിൽ, അൽത്താഫ് സലീം,  ജിനു ബെൻ, രഞ്ജിത്ത് ശേഖർ, ബാല താരങ്ങളായ എവിൻ, കെവിൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

 

എഡിറ്റർ, പോസ്റ്റ്‌ പ്രൊഡക്‌ഷ ഡയറക്ടർ ലാൽ കൃഷ്ണ, പ്രൊഡക്‌ഷൻ കൺട്രോളർ ജെ.പി. മണക്കാട്, കലാ സംവിധാനം ആഷിക് എസ്., സൗണ്ട് ഡിസൈൻ ധനുഷ് നയനാർ,  വസ്ത്രാലങ്കാരം ഗായത്രി കിഷോർ, മേക്കപ്പ് രഞ്ജു കോലഞ്ചേരി, സ്റ്റിൽസ് അമൽ. സി, മുഖ്യ സഹ സംവിധാനം ശ്രീകാന്ത് മോഹൻ, സംവിധാന സഹായികൾ ഹരികൃഷ്ണൻ കെ.ആർ., ആകാശ്. എ ആർ, ചേതൻ സിദ്ധു ജയൻ, ജോർജ് ഡെന്നി പെരെപ്പാടാൻ, അഖിൽ എസ് കൊട്ടറ, പാട്ടുകൾ വിഷ്ണു വർമ്മ, കാർത്തിക് കൃഷ്ണൻ, സിജിൻ തോമസ്, നൃത്തം അനഘ, ഋഷി,  പ്രൊമോഷണൽ കണ്ടന്റ് നന്ദു മനോജ്‌, ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ശ്യാം സി സജി. എറണാകുളം കാക്കനാട് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com