കാർത്തിയുടെ ‘ജപ്പാന്’ തുടക്കം; നായിക അനു ഇമ്മാനുവൽ
Mail This Article
നടൻ കാർത്തിയുടെ ഇരുപത്തിയഞ്ചാമത്തെ സിനിമയായ ജപ്പാന് ഇന്ന് ചെന്നൈയിൽ തുടക്കം. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ഡ്രീം വാരിയർ പിക്ചർസ് നിർമിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ജപ്പാൻ.
തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ സുനിൽ ഈ സിനിമയിലൂടെ തമിഴിൽ ചുവടു വയ്ക്കുകയാണ്. ഗോലി സോഡ, കടുക് എന്നീ സിനിമകൾ സംവിധാനം ചെയ്ത ഛായഗ്രാഹകൻ വിജയ് മിൽടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്.
നവംബർ 12 മുതൽ തൂത്തുക്കുടിയിലും, കേരളം എന്നിവിടങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. പൊന്നിയിൻ സെൽവനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വർമനാണ് ഛായാഗ്രാഹകൻ. പിആർഒ: സി. കെ. അജയ് കുമാർ.