പൃഥ്വിക്കും ഇന്ദ്രനും പകരം സൗബിനും ഷൈനും; അയൽവാശിക്കു തുടക്കം
Mail This Article
സൗബിൻ ഷാഹിറിനെ നായകനാക്കി നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന അയൽവാശി എന്ന ചിത്രത്തിന്റെ പൂജ അഞ്ചുമന ക്ഷേത്രത്തിൽ വച്ചു നടന്നു. തല്ലുമാലയുടെ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് അയൽവാശി നിർമിക്കുന്നത്. തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇർഷാദിന്റെ സഹോദരനുമായ മുഹസിൻ പരാരി നിർമാണ പങ്കാളിയാണ്.
ഈ മാസം 14 ന് ചിത്രീകരണം തുടങ്ങും. നിഖില വിമൽ ആണ് നായിക. ബിനു പപ്പു, ഷൈൻ ടോം ചാക്കോ, ജഗദീഷ് , നസ്ലൻ, ഗോകുലൻ,ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും നായകൻമാരാക്കി ഇർഷാദ് പരാരി സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രമാണ് അയൽവാശി. ഈ വേഷത്തിലേക്കാണ് സൗബിനും ഷൈൻ ടോം ചാക്കോയും എത്തുന്നത്. പൃഥ്വിരാജിന്റെ സഹസംവിധായകനായി ലൂസിഫറിൽ ഇർഷാദ് പരാരി പ്രവർത്തിച്ചിട്ടുണ്ട്.
സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജേക്സ് ബിജോയ് സംഗീത സംവിധാനം. എഡിറ്റർ സിദ്ധിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ ബാദുഷ. മേക്കപ്പ് റോണക്സ് സേവ്യര്‍. വസ്ത്രാലങ്കാരം മഷാര്‍ ഹംസ. മാർക്കറ്റിങ് ഒബ്സ്‌ക്യുറ .ഡിസൈൻയെല്ലോ ടൂത്ത്.