മഞ്ഞയിൽ തിളങ്ങി അമല പോൾ; ഗ്ലാമർ ഫോട്ടോഷൂട്ട്
Mail This Article
നടി അമല പോളിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ. മഞ്ഞ ചുരിദാറിൽ അതിമനോഹരിയായി താരം പ്രത്യക്ഷപ്പെടുന്നു. ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കുന്നതിനു മുന്നോടിയായാണ് താരം ചുരിദാറിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
അമലയുടെ ബന്ധുവായ റെയ്ച്ചലിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. എറണാകുളം മരട് സ്വദേശിയായ സിബിന്‍ സെബാസ്റ്റ്യനാണ് റെയ്ച്ചലിന്റെ വരൻ.
‘‘എന്റെ കുഞ്ഞനുജത്തി വളർന്നു കഴിഞ്ഞു. അവളുടെ ജീവിതത്തിന്റെ അടുത്തഘട്ടം ഏറെ അഭിമാനത്തോടെയാണ് ഞാന്‍ നോക്കി കാണുന്നത്. റെയ്ച്ചലിന്റെ വരൻ സിബിൻ എന്റെ അടുത്ത സുഹൃത്തായ റിച്ചാർഡിന്റെ സഹോദരനാണ്. അതെനിക്ക് കൂടുതൽ സന്തോഷം നൽകുന്നു.’’–വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് അമല പോൾ കുറിച്ചു.
വിവേക് സംവിധാനം ചെയ്ത ദ് ടീച്ചർ ആണ് അമല പോളിന്റെ ഏറ്റവും പുതിയ റിലീസ്. ദേവിക എന്ന അധ്യാപികയുടെ വേഷത്തിലാണ് അമല പോൾ എത്തുന്നത്. അമലയുടെ കരിയറിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രം കൂടിയാണ് ദേവിക.