ADVERTISEMENT

‘ലൂസിഫർ’ രണ്ടാം ഭാഗമായ എമ്പുരാനിൽ താനുമുണ്ടെന്ന് വെളിപ്പെടുത്തി നടൻ ബൈജു സന്തോഷ്. എമ്പുരാൻ ഗംഭീര സിനിമയായിരിക്കുമെന്നും ഒരുപാട് രാജ്യങ്ങളിൽ ഷൂട്ടിങ് ഉണ്ടെന്നും ബൈജു പറഞ്ഞു. ബൂമറാങ് സിനിമയുടെ പ്രമോഷൻ പരിപാടിയിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് ബൈജു ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.

‘‘എന്നെ നാലു ദിവസം മുൻപ് പൃഥ്വിരാജ് വിളിച്ചിരുന്നു. പുള്ളി ഗുജറാത്തിൽ ലൊക്കേഷൻ കാണാൻ പോയതാണെന്ന് പറഞ്ഞു. ആദ്യ ഭാഗം പോലെ ആകില്ല എമ്പുരാൻ. ഒരുപാട് രാജ്യങ്ങളിൽ ഷൂട്ടിങ് ഉണ്ട്‌. വേറൊരു ലെവൽ പടമാണ്. ബാക്കി കഥയൊക്കെ പിന്നെ പറയാം.’’–ബൈജു പറഞ്ഞു.

എമ്പുരാനിൽ മോഹന്‍ലാലിനൊപ്പം തന്നെ കാണുമല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ബൈജുവിന്റെ മറുപടി ഇങ്ങനെ:

‘‘ഈ സിനിമയിൽ ലാലേട്ടന്റെ കൂടെത്തന്നെ ആയിരിക്കുമല്ലോ. ആയിരിക്കും, കാരണം ഈ സിനിമയിൽ മമ്മൂക്ക ഇല്ലല്ലോ. ഇനി മമ്മൂക്ക ഉണ്ടാകുമോ എന്നൊന്നും എനിക്ക് അറിയില്ല കേട്ടോ. മലയാള സിനിമയിൽ എന്തു വേണമെങ്കിലും സംഭവിക്കാം. ചിലപ്പോ ഗെസ്റ്റ്‌ അപ്പിയറൻസ് ആയി വന്നാലോ.’’

‘ലൂസിഫറി’ൽ മുരുകന്‍ എന്ന രാഷ്ട്രീയക്കാരനെയാണ് ബൈജു അവതരിപ്പിച്ചത്. ‘‘ഒരു മര്യാദയൊക്കെ വേണ്ടെടേ’’ എന്ന ബൈജുവിന്‍റെ ഡയലോഗിന് വലിയ കയ്യടിയായിരുന്നു ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com