‘ശബരിമലയിൽ തിരക്കേറിയാൽ പുതിയ നിയന്ത്രണം; പാമ്പുകടി പേടിക്കേണ്ട; അവർ പറഞ്ഞു ‘ആദ്യമായാണ് മന്ത്രി വന്ന് ആലോചിക്കുന്നത്’
Mail This Article
വീണ്ടും ശരണമന്ത്രധ്വനികളുടെ നാളുകൾ. ശബരിമല മണ്ഡല- മകര വിളക്ക് തീർഥാടനകാലത്തിന് തുടക്കം കുറിച്ച് ഓരോ ഭക്തനും മലചവിട്ടുമ്പോൾ ‘സുഖദർശനമാകണേ’ എന്ന പ്രാർഥനയും ഒപ്പമുണ്ടാകും. ഈ ആഗ്രഹം നടപ്പിലാക്കാൻ കഴിഞ്ഞ തവണയുണ്ടായ കുറവുകളെല്ലാം മനസ്സിലാക്കി മാസങ്ങൾക്കു മുൻപേ കൃത്യമായ ആസൂത്രണത്തോടെയാണ് സർക്കാരും ദേവസ്വം ബോർഡും പ്രവർത്തിച്ചത്. ഓരോ അയ്യപ്പഭക്തനും മലയിറങ്ങുന്നത് മനസ്സുനിറഞ്ഞ സംതൃപ്തിയോടെ ആകണമെന്ന നിർബന്ധം മാത്രമാണ് അവരെ നയിച്ചത്. രണ്ടാം പിണറായി സർക്കാരിൽ വിഴിഞ്ഞം തുറമുഖം അടക്കമുള്ള സ്വപ്ന പദ്ധതികളുടെ അമരത്തുള്ള മന്ത്രി വി.എൻ വാസവന് ദേവസ്വം മന്ത്രിയായി ചുമതല ലഭിച്ചിട്ടുള്ള ആദ്യ മണ്ഡലകാലമാണിത്. വർഷങ്ങളായി ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടുത്തറിയാം അദ്ദേഹത്തിന്. കോട്ടയം സ്വദേശിയാണ്. മുൻ വർഷങ്ങളിലുണ്ടായ പ്രശ്നങ്ങളെപ്പറ്റി വ്യക്തമായ ധാരണയുമുണ്ടായിരുന്നു മന്ത്രിക്ക്. അതിനാൽത്തന്നെ ഇത്തവണ പരാതികൾക്കൊന്നും ഇടംകൊടുക്കാതെ കൃത്യമായ പ്ലാനിങ്ങോടു കൂടിയാണ് അദ്ദേഹം മണ്ഡലകാലത്തെ സമീപിച്ചത്. ഭക്തർക്ക് സുഖദർശനം ഉറപ്പാക്കുന്നതിന് എന്തെല്ലാം സൗകര്യങ്ങളാണ് ഇത്തവണ സർക്കാർതലത്തിൽ ഒരുക്കിയിരിക്കുന്നത്? എന്തെല്ലാമാണ് നേരിട്ട വെല്ലുവിളികൾ, അവയെ എങ്ങനെ മറികടന്നു? മനോരമ ഓൺലൈൻ പ്രീമിയത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മന്ത്രി മനസ്സുതുറക്കുന്നു.