മമ്മൂട്ടിയുടെ മാതാവ് ഫാത്തിമയുടെ കബറടക്കം നടന്നു; പങ്കെടുത്ത് സുരേഷ് ഗോപിയും; വിഡിയോ
Mail This Article
×
നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിലിന്റെ കബറടക്കം വെള്ളിയാഴ്ച 4 മണിയോടെ ചെമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു. മമ്മൂട്ടിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം സുരേഷ് ഗോപി, സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍, മന്ത്രിമാരായ വി.എന്‍.വാസവന്‍, പി.പ്രസാദ് എം.പിമാരായ ജോസ്.കെ.മാണി, എ.എ.റഹിം എന്നിവർ കബറടക്കത്തിൽ പങ്കെടുത്തു.
ചെമ്പ് പാണപറമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ് ഫാത്തിമ. നടൻ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കൾ.
നടന്മാരായ ദുൽഖർ സൽമാൻ, അഷ്കർ സൗദാൻ, മഖ്‌ബൂൽ സൽമാൻ തുടങ്ങിയവർ കൊച്ചുമക്കളാണ്. മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശേരി), സുല്‍ഫത്ത്, ഷെമിന, സെലീന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.