ADVERTISEMENT

ബിഗ് ബോസ് സീസൺ 5 ഫിനാലെയ്ക്ക് ഒരു ദിവസം മാത്രം ശേഷിക്കെ ടോപ്പ് സിക്സ് മത്സരാർഥികളിൽ ഒരാളായ സെറീന ആൻ ജോൺസൺ വീട്ടിനു പുറത്തുപോയി. ബിഗ് ബോസ് ഹൗസിലേക്ക് മോഹൻലാൽ നേരിട്ടെത്തിയാണ് അപ്രതീക്ഷിതമായ എവിക്‌ഷൻ പ്രഖ്യാപിച്ചത്. പുറത്തുപോകുമ്പോൾ തനിക്കൊപ്പം ഒരാളുകൂടി ഈ വീട്ടിൽ നിന്നുണ്ടുമെന്നായിരുന്നു വീട്ടിലെത്തിയ മോഹൻലാൽ മത്സരാർഥികളോടു പറഞ്ഞത്. അപ്പോഴാണ് ഇതൊരു സ്പോട്ട് എവിക്‌ഷനാണെന്ന് മത്സരാർഥികൾക്കും തിരിച്ചറിയുന്നത്.

 

വളരെ നാടകീയമായ നിമിഷങ്ങള്‍ക്ക് ഒടുവിലായിരുന്നു മോഹൻലാല്‍ എവിക്‌ഷൻ പ്രഖ്യാപിച്ചത്. അൽപനേരം ഹൗസിൽ ചെലവഴിച്ച ശേഷമാണ് സെറീന എവിക്റ്റ് ആയതായി മോഹൻലാല്‍ പ്രഖ്യാപിച്ചത്. ഞാൻ പോകുമ്പോൾ ഒരാളെയും കൊണ്ടുപോകുമെന്ന് മോഹൻലാൽ ആദ്യമേ പറഞ്ഞിരുന്നു. മുമ്പ് ഒരിക്കല്‍ ഷോയിൽ നിന്നും സെറീന എവിക്റ്റായിരുന്നു. എന്നാല്‍ സ്ത്രീ പ്രാതിനിധ്യം കുറവെന്ന പേരിൽ സെറീനയെ സീക്രട്ട് റൂമിലേക്ക് മാറ്റി വീണ്ടും ഒരവസരം കൂടി ബിഗ് ബോസ് നൽകിയിരുന്നു. അതിന് ശേഷമാണു ഫിനാലെയുടെ തലേദിവസമുള്ള ഈ പുറത്തുപോക്ക്. 

 

അതേസമയം സെറീനയുടെ അവസാന നിമിഷമുള്ള പുറത്തുപോക്കിനെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ആത്മാർഥ സുഹൃത്തായിരുന്ന റെനീഷയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് സെറീനയ്ക്കു വിനയായതെന്നാണ് ചിലരുടെ പ്രതികരണം. 

 

നിലവിൽ അഞ്ച് പേരാണ് ഹൗസിൽ അവശേഷിക്കുന്നത്. അഖിൽ മാരാർ, റെനീഷ റഹ്മാൻ, ജുനൈസ്, ശോഭ വിശ്വനാഥ്, ഷിജു എന്നിവരാണ് ആ മത്സരാർഥികൾ. ഞായറാഴ്ച വൈകിട്ട് ഏഴ്മണിക്കാണ് ഫൈനൽ എപ്പിസോഡ് ആരംഭിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com