ADVERTISEMENT

69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്ത അല്ലു അര്‍ജുനെ അഭിനന്ദിച്ച് നടൻ സൂര്യ. തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ അല്ലു അർജുൻ ചരിത്രം സൃഷ്ടിച്ചിരിക്കുന്നുവെന്ന് സൂര്യ കുറിച്ചു. ‘പുഷ്പ’ സിനിമയിലൂടെ തന്നെ മികച്ച സംഗീത സംവിധായകനായി മാറിയ ദേവി ശ്രീ പ്രസാദിനെയും സൂര്യ അഭിനന്ദിച്ചു.

 

‘‘ആശംസകൾ പ്രിയ അല്ലു അര്‍ജുന്‍. 69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തതിലൂടെ നിങ്ങൾ തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ദേവി ശ്രീ പ്രസാദ് ഒരുപാട് സന്തോഷം. ഇത് അർഹിച്ച അംഗീകാരം.’’–സൂര്യ എക്സിൽ കുറിച്ചു.

 

സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ’ പാൻ ഇന്ത്യൻ സിനിമയായെത്തി ബോക്സ്ഓഫിസിൽ തരംഗമായ ചിത്രമാണ്. മലയാളത്തിലും മികച്ച പ്രതികരണമായിരുന്നു ചിത്രത്തിനു ലഭിച്ചത്. ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രവും പ്രേക്ഷക പ്രീതി നേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com