ADVERTISEMENT

‘ജവാന്‍’ സിനിമ ഓസ്കറിന് അയയ്ക്കാൻ ആഗ്രഹമുണ്ടെന്ന് അറ്റ്‍ലി. ആഗോള ബോക്സ്ഓഫിസില്‍ ചിത്രം ആയിരം കോടി ക്ലബ്ബിലേക്ക് അടക്കുന്നതിനിടെയാണ് അറ്റ്‌ലിയുടെ പ്രതികരണം. ജവാന്‍ ആഗോളതലത്തിലുള്ള അവാര്‍ഡ് വേദികളില്‍ എത്തിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ഇത് സംബന്ധിച്ച് ഷാറുഖുമായി സംസാരിക്കുമെന്നും അറ്റ്‍ലി പറഞ്ഞു. ‘ജവാൻ’ ഓസ്കാര്‍ പോലുള്ള ഗ്ലോബൽ വേദികളില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അറ്റ്‌ലി.

‘‘തീര്‍ച്ചയായും ‘ജവാൻ’ അവിടെ എത്തണം. എല്ലാ കാര്യങ്ങളും ശരിയായി വന്നാല്‍ അത് നടക്കും. ചിത്രത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരും സാങ്കേതിക പ്രവര്‍ത്തകര്‍ മുതല്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഒരോരുത്തരും ഓസ്കര്‍, ഗോള്‍ഡന്‍ ഗ്ലോബ്, ദേശീയ പുരസ്കാരം ഇതെല്ലാം മുന്നിൽ കണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. എനിക്ക് ഓസ്കറിലേക്ക് ജവാന്‍ എത്തിക്കാന്‍ താല്‍പ്പര്യമുണ്ട്. ഈ അഭിമുഖം ഷാറുഖ് സർ കാണുമെന്നാണ് എന്റെ പ്രതീക്ഷ. ഞാന്‍ ഷാറുഖ് സാറിനോടും ചോദിക്കും, സര്‍ നമുക്ക് ചിത്രം ഓസ്കറിന് കൊണ്ടു പോയാലോയെന്ന്?

2020ലാണ് ഞാൻ ജവാന്റെ കഥ പറയുന്നത്. 2019 ൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഏകദേശം അഞ്ച് വർഷത്തോളം ഷാറുഖ് സാറിനൊപ്പം ഉണ്ടായിരുന്നു. സൂം കോൾ വഴിയാണ് ഞാൻ കഥ പറയുന്നത്. ഇതുവരെ ഇങ്ങനെ ആരോടും ഞാൻ കഥ പറഞ്ഞിട്ടില്ല. കാരണം ഇനിയും ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയുമായിരുന്നില്ല, ലോക്ഡൗണിനു മുമ്പ് തന്നെ കാര്യങ്ങൾക്ക് തീരുമാനമാകണമായിരുന്നു. നമുക്ക് ഇത് ചെയ്യാമോ എന്ന് ഖാൻ സാറിനോട് ചോദിച്ചപ്പോൾ നേരിൽ കണ്ട് സംസാരിക്കാം എന്നായിരുന്നു മറുപടി. എന്നാൽ സൂം കോളിലൂടെ തന്നെ കഥ പറയാമെന്ന് ഞാൻ നിർബന്ധിച്ചു. അങ്ങനെ മൂന്ന് മണിക്കൂർ കൊണ്ട് ഞാൻ കഥ പറഞ്ഞു. അവിടെ നിന്നാണ് സിനിമയ്ക്ക് ഗ്രീൻ ൈലറ്റ് തെളിയുന്നത്.’’–അറ്റ്‍ലി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com