ADVERTISEMENT

ഭർത്താവ് സന്തോഷ് മേനോനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് നടി നവ്യ നായർ.  ഭർത്താവും അമ്മയും മകനുമൊത്തുള്ള ചിത്രമാണ് നവ്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. വിവാദങ്ങൾ പറഞ്ഞു നടക്കുന്നവർക്ക് ഇതൊരു മറുപടിയായെന്നും ഇപ്പോൾ എല്ലാവർക്കും സന്തോഷമായി കാണും എന്നൊക്കെയാണ് കമന്റുകൾ വരുന്നത്. എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ എന്നും നവ്യ ശക്തയായ സ്ത്രീയാണെന്നും ആരാധകരും അഭിപ്രായപ്പെട്ടു.

navya-nair-husband-latest

 

കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൽനിന്നു നവ്യ നായർ സമ്മാനങ്ങൾ കൈപ്പറ്റിയെന്ന വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കു വഴി തെളിച്ചിരുന്നു. സച്ചിൻ സാവന്തുമായി മുംബൈയിൽ അയൽക്കാരായിരുന്ന പരിചയം മാത്രമാണുളളതെന്നാണ് ഇക്കാര്യത്തിൽ നവ്യ നായരുടെ കുടുംബത്തിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണവുമുണ്ടായി. 

 

നൃത്ത വിഡിയോകൾ പങ്കുവച്ചാണ് നവ്യ വിവാദങ്ങൾക്കെതിരെ പ്രതികരിച്ചത്. നവ്യയുടെ കുടുംബത്തിനു നേരെയും രൂക്ഷമായ പ്രതികരണങ്ങളുണ്ടായി. നവ്യയും ഭർത്താവ് സന്തോഷും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും വിവാദ കമന്റുകൾ ഉയരുന്നതിനിടെയാണ് ഭർത്താവുമൊത്തുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ നവ്യ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com