‘എന്നും ഹൃദയത്തിൽ’; സുരേഷ് ഗോപിക്ക് സ്നേഹ ചുംബനം നൽകി ശ്രീവിദ്യ മുല്ലച്ചേരി
Mail This Article
മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെത്തുടര്‍ന്ന് നിയമ നടപടി നേരിടുന്ന സുരേഷ് ഗോപിക്കു പിന്തുണയുമായി നടി ശ്രീവിദ്യ മുല്ലച്ചേരി. സുരേഷ് ഗോപിയെ കെട്ടിപ്പിടിച്ച് സ്നേഹ ചുംബനം നൽകുന്ന ചിത്രമാണ് ശ്രീവിദ്യ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഒരിക്കൽ ഹൃദയത്തിൽ ഏറ്റെടുത്ത ആൾ എന്നെന്നും അവിടെത്തന്നെ ഉണ്ടാകുമെന്നും ശ്രീവിദ്യ കുറിച്ചു. നേരത്തേ സുരേഷ് ഗോപിക്കു നേരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നപ്പോഴും ശ്രീവിദ്യ താരത്തിനു പിന്തുണയുമായി എത്തിയിരുന്നു.
ഏറെ വര്‍ഷങ്ങളായി അടുത്തറിയുന്ന ആളാണ് സുരേഷ്‌ഗോപിയെന്നും തന്നെ മകളെപ്പോലെയാണ് അദ്ദേഹം കാണുന്നതെന്നും സുരേഷ്‌ഗോപിക്ക് എതിരെ ആരോപണം ഉയർന്നപ്പോൾ ശ്രീവിദ്യ പറഞ്ഞിരുന്നു. നടൻ ബാബുരാജ്, പൊന്നമ്മ ബാബു, ടിനി ടോം, സാധിക വേണുഗോപാൽ തുടങ്ങി നിരവധി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സുരേഷ് ഗോപിക്കു പിന്തുണയുമായി എത്തിയിരുന്നു.
സുരേഷ് ഗോപിയുടെ 251ാം ചിത്രത്തിന്റെ സംവിധായകനായ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ഭർത്താവ്. എല്ലാ അടവുകളും പരാജയപ്പെട്ടപ്പോൾ അവസാനത്തെ അടവായ ഈ വൃത്തികെട്ട അജൻഡയുമായി വന്ന് സുരേഷ് ഗോപിയെ ഒതുക്കാമെന്ന് കരുതേണ്ട എന്നായിരുന്നു രാഹുൽ രാമചന്ദ്രൻ ഈ വിഷയത്തില്‍ പ്രതികരിച്ചത്.