അല്ലു അർജുന്റെ അച്ഛന്റെ അനുഗ്രഹം ‘ഗോസിപ്പായി’; വിശദീകരണവുമായി മൃണാൾ ഠാക്കൂർ
Mail This Article
അല്ലു അർജുന്റെ അച്ഛൻ അല്ലു അരവിന്ദിന്റെ പ്രസ്താവന കാരണം പുലിവാല് പിടിച്ച് മൃണാൾ ഠാക്കൂർ. ‘‘മൃണാള്‍ വിവാഹം കഴിഞ്ഞ് ഹൈദരാബാദില്‍ സ്ഥിരതാമസമാക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്” എന്നായിരുന്നു അല്ലു അരവിന്ദ് ഒരു അവാർഡ് വേദിയിൽ തമാശരൂപേണ പറഞ്ഞത്. ഇത് തെലുങ്കു മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. മൃണാളിന്റെ പ്രണയം അറിയാവുന്നതുകൊണ്ടാണ് അല്ലു അരവിന്ദ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്നും വാർത്തകള്‍ വന്നു. മൃണാള്‍ ഒരു തെലുങ്ക് നടനുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകും എന്ന ഗോസിപ്പുകളാണ് പിന്നീട് പ്രചരിച്ചത്. അഭ്യൂഹങ്ങള്‍ ശക്തമായതോടെ വിശദീകരണവുമായി നടി രംഗത്തെത്തി.
‘‘നിങ്ങളുടെ ഹൃദയം വേദനിപ്പിക്കുന്നതില്‍ ക്ഷമ ചോദിക്കട്ടെ. ഒപ്പം കഴിഞ്ഞ മണിക്കൂറുകളില്‍ എന്നെ വിളിച്ച കുടുംബാംഗങ്ങള്‍, ഡിസൈനര്‍മാര്‍, സ്റ്റെലിസ്റ്റ് എല്ലാവരും ആരാണ് ആ തെലുങ്ക് പയ്യന്‍ എന്ന് ചോദിക്കുന്നു. ശരിക്കും ആരാണ് അതെന്ന് അറിയാൻ എനിക്കും താല്‍പര്യമുണ്ട്. ഇതൊക്കെ വെറും അഭ്യൂഹങ്ങളാണ്.
എനിക്ക് ഒരു അനുഗ്രഹം കിട്ടി അത്രയേ ഉള്ളൂ. ഈ ഗോസിപ്പ് എന്തു കോമഡിയാണെന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്. പക്ഷേ എനിക്ക് ഉടന്‍ വിവാഹം കഴിക്കണം. വേഗം എനിക്കൊരു പയ്യനെ കണ്ടുപിടിച്ച് ലൊക്കേഷനും സ്ഥലവുമൊക്കെ അയച്ച് തരൂ.”– മൃണാള്‍ തമാശയോടെ പ്രതികരിച്ചു.
‘സീതാരാമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇടയിലും പ്രിയങ്കരിയായി മാറിയ താരമാണ് മൃണാൾ ഠാക്കൂർ. നാനി നായകനായെത്തുന്ന ‘ഹായ് നാനാ’ ആണ്