എന്റെ കൈ ഞാൻ പൊക്കി പിടിക്കണോ?, ഹാൻഡ്സ് അപ്പ്: ഫോട്ടോ എടുക്കാൻ വന്നവരോട് സുരേഷ് ഗോപി
Mail This Article
തന്റെ ഫോട്ടോ എടുക്കാൻ വന്നവരോട് രസകരമായ കൗണ്ടറടിച്ച് സുരേഷ് ഗോപി. മനോരമ ഓൺലൈനും Flyworld overseas education സ്ഥാപനവും ചേർന്ന് ഗരുഡൻ സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ സംഘടിപ്പിച്ചിരുന്നു. പ്രദർശത്തിനു ശേഷം flyworld overseas education ഒഫിഷ്യൽസ് സുരേഷ് ഗോപിയുമൊത്ത് ഫോട്ടോ എടുക്കാൻ എത്തിയപ്പോഴാണ് സമീപ കാലത്തെ വിവാദം ഓർമിപ്പിച്ച് ഹാസ്യ രൂപേണ താരം പ്രതികരിച്ചത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് അരുൺ വർമ സംവിധാനവും മിഥുൻ മാനുവൽ തോമസ് തിരക്കഥയും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
നീതിക്കുവേണ്ടി പോരാടുന്ന പൊലീസ് ഓഫിസറുടെയും ഒരു കോളജ് പ്രഫസറുടെയും ജീവിതമാണ് ഈ സിനിമയുടെ പ്രമേയം. മത്സരിച്ച് അഭിനയിക്കുന്ന സുരേഷ് ഗോപിയുടെയും ബിജു മേനോന്റെയും പ്രകടനം തന്നെയാകും പ്രധാന ആകർഷണം. കേരള ആംഡ് പൊലീസിന്റെ കമാൻഡന്റ് ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളജ് പ്രഫസറുടെ വേഷമാണ് ബിജുമേനോൻ ചെയ്യുന്നത്. ഭാര്യയും ഒരു കുട്ടിയും ഉള്ള നിഷാന്ത് ഒരു നിയമ പ്രശ്നത്തിൽ ഉൾപ്പെടുന്നതുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസിറ്റൻ സ്റ്റീഫൻ ചിത്രം നിർമിക്കുന്നു. ഹിറ്റ് ചിത്രമായ 'അഞ്ചാം പാതിര’യ്ക്കു ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്നു. മാജിക് ഫ്രെയിംസും മിഥുൻ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.