മമ്മൂട്ടിയെ കാണാൻ ‘ടർബോ’ ലൊക്കേഷനിൽ എസ്. ജെ. സൂര്യയും ലോറൻസും; വിഡിയോ
Mail This Article
മമ്മൂട്ടി നായകനാകുന്ന 'ടർബോ'യുടെ ലൊക്കേഷനിലെത്തി തമിഴ് താരങ്ങളായ എസ്.ജെ. സൂര്യയും രാഘവ ലോറൻസും. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'ജിഗർതാണ്ട ഡബിൾ എക്സ്' എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കായി കൊച്ചിയിലെത്തിയതായിരുന്നു ഇരുവരും. ലൊക്കേഷനിലെത്തിയ താരങ്ങൾ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തുകയും ഫോട്ടോയെടുക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.
നവംബർ 10-ന് ദീപാവലി റിലീസായി എത്തുന്ന 'ജിഗർതാണ്ട ഡബിൾ എക്സ്' കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഷൈൻ ടോം ചാക്കോ, നിമിഷ സജയൻ എന്നിവരും ചിത്രത്തിലുണ്ട്.
1975 കാലഘട്ടം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫൈവ് സ്റ്റാർ ക്രിയേഷൻസിന്റെയും സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ കാർത്തികേയൻ സന്താനവും കതിരേശനും ചേർന്നാണ് ജിഗർതാണ്ടയുടെ രണ്ടാം ഭാഗം നിർമിക്കുന്നത്. സന്തോഷ് നാരാണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തിരുനവുക്കരാസു ആണ് ഛായാഗ്രഹണം.