ദിലീപ് ചിത്രം ‘തങ്കമണി’യുടെ ടീസർ പുറത്ത്
Mail This Article
ദിലീപ് ചിത്രം ‘തങ്കമണി’യുടെ ടീസർ പുറത്തിറങ്ങി. ചുരുങ്ങിയ സമയം കൊണ്ടാണ് ടീസർ ആരാധകശ്രദ്ധ നേടിയത്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദീഖ്, മനോജ്.കെ.ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ.ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി.ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രമാണ് ‘തങ്കമണി’. രതീഷ് രഘുനന്ദൻ ചിത്രം സംവിധാനം ചെയ്യുന്നു. ഛായാഗ്രഹണം: മനോജ് പിള്ള. എഡിറ്റിങ്: ശ്യാം ശശിധരൻ. വില്യം ഫ്രാൻസിസ് ആണ് ‘തങ്കമണി’ക്കു വേണ്ടി സംഗീതമൊരുക്കുന്നത്. ബി.ടി.അനിൽ കുമാർ ഗാനരചന നിർവഹിക്കുന്നു.