ADVERTISEMENT

ബിജു മേനോൻ–ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രം ‘തലവൻ’ ടീസർ എത്തി. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥന്മാരുടെ ഇടയിലെ പ്രശ്നങ്ങളാണ് പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്.

അരുൺ നാരായൺ പ്രൊഡക്‌ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിക്കുന്ന ചിത്രം ത്രില്ലർ മൂഡിലാണ് ഒരുക്കിയിരിക്കുന്നത്.

ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ചിത്രം കൂടിയാണിത്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ‘തലവൻ’. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം ശരൺ വേലായുധൻ. എഡിറ്റിങ്ങ് സൂരജ് ഇ.എസ്., കലാസംവിധാനം അജയൻ മങ്ങാട്, സൗണ്ട് രംഗനാഥ് രവി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ജിഷാദ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ സാഗർ, അസോഷ്യേറ്റ് ഡയറക്ടേർസ് ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ.എസ്., പ്രൊഡക്ഷൻ മാനേജർ ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ, പി ആർ ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിങ്ങ് അനൂപ് സുന്ദരൻ.

English Summary:

Watch Thalavan Teaser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com