85 കോടി മുതൽമുടക്കില്‍ ബോളിവുഡ് സിനിമയുമായി റോഷൻ ആൻഡ്രൂസ്
![rosshan-andrews ഷാഹിദ് കപൂറിനൊപ്പം റോഷന് ആൻഡ്രൂസ്](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2024/2/26/rosshan-andrews.jpg?w=1120&h=583)
Mail This Article
റോഷൻ ആൻഡ്രൂസിന്റെ ആദ്യ ബോളിവുഡ് ചിത്രം ‘ദേവ’ അതിന്റെ അവസാനഘട്ട പണിപ്പുരയിലാണ്. ഇപ്പോഴിതാ സിനിമയിലെ നായകനായ സൂപ്പർതാരം ഷാഹിദ് കപൂറിന് പിറന്നാൾ ആശംസകളുമായി എത്തുകയാണ് സംവിധായകൻ. ദേവ എന്ന് തന്നെയാണ് ഷാഹിദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഷാഹിദ് കപൂറിന്റെ പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിലൂടെ റോഷൻ ആൻഡ്രൂസ് പ്രിയപ്പെട്ട ദേവയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയും ചെയ്തു.
![shahid-kapoor-rosshan shahid-kapoor-rosshan](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2024/2/26/shahid-kapoor-rosshan.jpg)
![shahid-kapoor-rosshan22 shahid-kapoor-rosshan22](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2024/2/26/shahid-kapoor-rosshan22.jpg)
സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിർമിക്കുന്ന ചിത്രം ആക്‌ഷൻ ത്രില്ലറാണ്. പൊലീസ് ഉദ്യോഗസ്ഥനായാണ് ഷാഹിദ് എത്തുന്നത്. ബോബി–സഞ്ജയ് ആണ് സിനിമയുടെ തിരക്കഥ. ഹിന്ദിയിൽ സംഭാഷണമെഴുതുന്നത് ഹുസൈൻ ദലാൽ.പൂജ ഹെഗ്ഡേ, പാവൽ ഗുലാത്തി, പർവേഷ് റാണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 85 കോടി രൂപ മുതൽമുടക്കാണ് ചിത്രത്തിന് പ്രതീക്ഷിക്കുന്നത്. അനിമൽ സിനിമയുടെ ഛായാഗ്രാഹകനായ അമിത് റോയ് ആണ് ചിത്രത്തിന്റെ ക്യാമറ.
![shahid-kapoor-rosshan2 shahid-kapoor-rosshan2](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2024/2/26/shahid-kapoor-rosshan2.jpg)
![shahid-kapoor-rosshan21 shahid-kapoor-rosshan21](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2024/2/26/shahid-kapoor-rosshan21.jpg)
കഴിഞ്ഞ പതിനേഴ് വർഷമായി പല തലങ്ങളിലുള്ള വ്യത്യസ്ത സിനിമകൾ മലയാളികൾക്കു സമ്മാനിച്ച സംവിധായകനാണ് റോഷൻ ആൻഡ്രൂസ്. ആദ്യ ചിത്രമായ ഉദയനാണ് താരത്തിൽ തുടങ്ങിയ ജൈത്രയാത്രയിൽ വേറിട്ട പല സിനിമാ അനുഭവങ്ങളാണ് റോഷൻ മലയാളികൾക്കു സമ്മാനിച്ചത്. മുംബൈ പൊലീസ്, നോട്ട് ബുക്ക്, കായംകുളം കൊച്ചുണ്ണി, ഹൗ ഓൾഡ് ആർ യു തുടങ്ങി ഓരോ സിനിമയിലും തന്റേതായ കയ്യൊപ്പ് പതിപ്പിച്ച സംവിധായകനാണ് റോഷൻ ആൻഡ്രൂസ്.
![shahid-kapoor-rosshan2123 shahid-kapoor-rosshan2123](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2024/2/26/shahid-kapoor-rosshan2123.jpg)
![shahid-kapoor-rosshan211 shahid-kapoor-rosshan211](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2024/2/26/shahid-kapoor-rosshan211.jpg)
ഹൗ ഓൾഡ് ആർ യു സിനിമയുടെ തമിഴ് പതിപ്പായ 36 വയതിനിലൂടെ തമിഴിലും റോഷൻ ആൻഡ്രൂസ് ശ്രദ്ധനേടി. ദുൽഖർ സൽമാന്റെ സല്യൂട്ട്, നിവിൻ പോളിയുടെ സാറ്റർഡേ നൈറ്റ് എന്നിവയാണ് റോഷൻ അവസാനമായി സംവിധാനം ചെയ്ത ചിത്രങ്ങൾ.