'ടര്‍ബോ'യിലൂടെ തുടങ്ങാൻ 'മാജിക് ഫ്രെയിംസ് അപ്സര'
Mail This Article
ഒരു വർഷമായി അടച്ചുപൂട്ടിയ അപ്സര തിയറ്റർ വീണ്ടും തുറക്കുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ടർബോ പ്രദർശിപ്പിച്ചുകൊണ്ടാണ് വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കുന്നത്. കഴിഞ്ഞ മേയിലാണ് തിയറ്റർ അടച്ചത്. സാങ്കേതികമായി പരിഷ്കരിച്ചും പുതിയ ശബ്ദ സംവിധാനം ഒരുക്കിയുമാണ് തുറക്കുന്നത്.
ചലച്ചിത്ര നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ് ഏറ്റെടുത്ത ശേഷമാണ് പരിഷ്കരിച്ചശേഷം വീണ്ടും തിയറ്റര്‍ തുറക്കുന്നത്. മാജിക് ഫ്രെയിംസ് അപ്സര എന്ന പേര് മാറ്റി. 1000 പേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകൾ അതുപോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്.
1971ൽ സൂപ്പർതാരങ്ങളായ പ്രേം നസീറും ശാരദയും ചേർന്നാണ് അപ്സര തിയറ്റർ ഉദ്ഘാടനം ചെയ്തത്. തൊമ്മൻ ജോസഫ് പുരക്കലിന്റെ ഉടമസ്ഥതയിലായിരുന്നു തിയറ്റർ. ബാൽക്കണിയിലെ 210 സീറ്റുകൾ ഉൾപ്പെടെ 1013 സീറ്റുകളാണ് ഉണ്ടായിരുന്നത്. 70 എംഎം തിയറ്റർ കേരളത്തിലെ ഏറ്റവും വലിയ എയർകണ്ടീഷൻ തിയറ്ററായിരുന്നു. ഒരു ഹൗസ്ഫുൾ ഷോയ്ക്ക് ഏകദേശം 1.25 ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിരുന്നു. വരുമാനം ഇടിഞ്ഞതും കുടുംബപ്രശ്നവുമാണ് തിയറ്റർ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചത്. തുടർന്ന് മാജിക് ഫ്രെയിംസ് ഏറ്റെടുക്കുകയായിരുന്നു.