‘വഴക്കുണ്ടാകും, പക്ഷേ കെയർ ചെയ്തിട്ടുമുണ്ട്; ഷൈൻ ചേട്ടനെ മിസ് ചെയ്യുന്നു’ ആരോപണങ്ങളിൽ മലക്കം മറിഞ്ഞ് തനൂജ
Mail This Article
ഷൈൻ ടോം ചാക്കോയെക്കുറിച്ചു ഉന്നയിച്ച ആരോപണങ്ങളിൽ മലക്കം മറിഞ്ഞ് താരത്തിന്റെ മുൻ കാമുകിയായ തനൂജ. ഷൈൻ നല്ലൊരു മനുഷ്യനാണെന്നും തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ലെന്നും ഒത്തുപോകാൻ പറ്റാത്തതുകൊണ്ടാണ് പിരിഞ്ഞതെന്നും തനൂജ പുതിയതായി പുറത്തിറക്കിയ വിഡിയോയിൽ പറയുന്നു. തങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും രണ്ടുപേർ തമ്മിലുള്ള ബന്ധത്തിനിടയിൽ മൂന്നാമതൊരാൾ ഉണ്ടാകരുതെന്നും തനൂജ പറയുന്നു. ഷൈൻ തന്നെയും താൻ ഷൈനിനെയും മിസ് ചെയ്യുന്നുണ്ടെന്നും താൻ എവിടെയെന്ന് ഷൈൻ അന്വേഷിക്കാറുണ്ടെന്നും പറഞ്ഞ തനൂജ പക്ഷെ തങ്ങൾ തമ്മിൽ സംസാരിച്ചിട്ട് ഒന്നരമാസമായെന്നും പറയുന്നു. മറ്റുള്ളവർ പ്രചരിപ്പിക്കുന്ന കഥകൾ കേട്ട് ഷൈനും കുടുംബവും തന്നെ തെറ്റിദ്ധരിക്കരുതെന്ന് ആഗ്രഹമുണ്ടെന്ന് തനൂജ കൂട്ടിച്ചേർക്കുന്നു.
‘‘ഞാൻ ലൈവിൽ ഇടയ്ക്കു വരുന്നതാണ്. ഒരുദിവസം നോക്കിയപ്പോൾ ഞാൻ പറയാത്തകാര്യങ്ങൾ അദ്ദേഹത്തിന് എതിരായി ന്യൂസ് ആയി വരുന്നു. ഞാൻ യൂട്യൂബിൽ സേർച്ച് ചെയ്തപ്പോൾ എനിക്ക് രണ്ടുപേരെയും കൊണ്ട് നടക്കാൻ പറ്റുന്നില്ല എന്നൊക്കെ ഒരു വിഡിയോ കിടക്കുന്നു. ആൾക്കാർ അത് ഷൈൻ ചേട്ടനെക്കുറിച്ചാണെന്ന് ചിന്തിക്കും. ഞാൻ അതാണ് ലൈവിൽ വന്നത്. ലൈവിൽ ആളുകൾ ഷൈൻ എവിടെ ബ്രെക്അപ്പ് ആയോ എന്നൊക്കെ ചോദിക്കുന്നു. അതിനൊന്നും ഞാൻ മറുപടി കൊടുത്തിട്ടില്ല. ഒടുവിൽ സഹികെട്ടാണ് ഞാൻ പറഞ്ഞത് ആ ടോപ്പിക്ക് ഞാൻ വിട്ടതാണ്എന്ന്. ഷൈൻ ചേട്ടൻ അദ്ദേഹത്തിന്റെകാര്യങ്ങൾ നോക്കി പോകുന്നു ഞാൻ എന്റേതും. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല.
പക്ഷേ ഞങ്ങൾക്ക് തമ്മിൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ചില കാര്യങ്ങളുണ്ട്. അത് പബ്ലിക്കിൽ വന്നിട്ട് പറയാൻ പറ്റില്ല. ഞാൻ എല്ലാം ഉള്ളിൽ ഒതുക്കുന്ന ആളാണ്. പിന്നെയും എന്റെ ഫ്രണ്ട്സിനോടെ ഞാൻ പറയൂ. ഷൈൻ ചേട്ടന്റെ മനസ്സിൽ അദ്ദേഹത്തെപ്പറ്റി ഞാൻ ഇങ്ങനെ പറഞ്ഞു എന്നൊക്കെ ഒരു ഫീലിംഗ് ഉണ്ടാകുന്നതു എനിക്ക് സഹിക്കില്ല. ലൈവിൽ വന്നപ്പോൾ എനിക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു. എനിക്ക് ഒന്നും ഉള്ളിൽ ഒതുക്കാൻ കഴിഞ്ഞില്ല. എന്റെ ഉമ്മ പറഞ്ഞു ഞാൻ അന്നേ പറഞ്ഞതല്ലേ എന്ന്. ഞാൻ പറഞ്ഞത് ഷൈൻ ചേട്ടനെപ്പറ്റി അല്ല, അത് എന്റെ രണ്ടു സുഹൃത്തുക്കളെപ്പറ്റി ആണ്, അവർ പോയ ഷോക്ക് എനിക്ക് ഇപ്പോഴും മാറിയിട്ടില്ല. അത് ഭയങ്കര സങ്കടമാണ് ഇപ്പോഴും. ലൈവിൽ ഞാൻ സുഹൃത്തുക്കളെപ്പറ്റി പറഞ്ഞത് ഷൈൻ ചേട്ടനാണെന്ന് തെറ്റിദ്ധരിക്കുന്ന വിധത്തിൽ യൂട്യൂബ് ചാനലിൽ കണ്ടെന്റ് ഇടുകയാണ്. ഞാൻ ഷൈൻ ചേട്ടനെ പറ്റി അല്ല പറഞ്ഞത്. കണ്ടെന്റ് ഉണ്ടാക്കാൻ വേണ്ടിയാണ് ആൾക്കാർ ഇങ്ങനെ കഥ മെനയുന്നത്.’ തനൂജ പറയുന്നു.
‘ഷൈൻ ചേട്ടനെപ്പറ്റി ഞാൻ അങ്ങനെഒന്നും പറയില്ല. അദ്ദേഹം എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഇന്റർവ്യൂവിൽ പോലും എന്നെപ്പറ്റി പറഞ്ഞിട്ടില്ല. ഞാൻ പിന്നെ എങ്ങനെയാണ് ആളെ മോശമാക്കി പറയുന്നത്? ആളെക്കൊണ്ട് എനിക്ക് ഉപകാരങ്ങളേ ഉണ്ടായിട്ടുള്ളൂ. അവരുടെ കുടുംബം എന്നെ തെറ്റിദ്ധരിക്കരുത്. അവർ എന്നെ പൊന്നുപോലെ ആണ് നോക്കിയിട്ടുള്ളത്. ആ കാരണം കൊണ്ടാണ് ഞാൻ ഈ ഇന്റർവ്യൂവിൽ വന്നത്.ഞങ്ങൾ ബ്രേക്കപ്പ് ആയി, പക്ഷെ ഉള്ളിൽ എപ്പോഴും അദ്ദേഹം ഉണ്ടാകും. ഞങ്ങൾക്കിടയിൽ എന്താണ് ഉണ്ടായത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. പെട്ടെന്ന് കോൺടാക്റ്റ് കട്ട് ചെയ്തു പോയി, അതിന്റെകാരണം എനിക്ക് ഇപ്പോഴും അറിയില്ല. എന്താണ് കാരണം എന്നറിയാൻ വേണ്ടി ഞാൻ ഷൈനിനെ ബന്ധപ്പെടാൻ ശ്രമിക്കാറുണ്ട്.
ആൾക്ക് എപ്പോഴും പ്രധാനം സിനിമയാണ്. സിനിമ ചെയ്യണം ചെയ്യണം എന്ന ഒരു വിചാരമേ മനസ്സിൽ ഉള്ളു. ഞങ്ങൾ തമ്മിൽ അടി ഉണ്ടാക്കുമ്പോൾ ചേട്ടൻ ഒരുപാട് ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആ ഒരു ബുദ്ധിമുട്ട് കാരണം ആയിരിക്കാം ഇങ്ങനെ പോയത് എന്ന് ഞാൻ കരുതുന്നു. ചേട്ടൻ ഒരു റിലേഷന് പറ്റിയ ആളല്ല എന്ന് ചേട്ടൻ തന്നെ പറയുന്നത് കേട്ടു. പക്ഷെ എനിക്ക് അങ്ങനെ തോന്നുന്നില്ല. എന്നെ അത്രമാത്രം നോക്കിയിട്ടുണ്ട്. ചിലപ്പോ വഴക്കുണ്ടാകും എന്നല്ലാതെ എന്നെ ഒരുപാട് കെയർ ചെയ്തിട്ടുണ്ട്. പക്ഷെ ഇങ്ങനെ പോയത് എന്താണെന്ന് എനിക്ക് അറിയില്ല. ചേട്ടന് എപ്പോഴും ഞാൻ കൂടെ വേണമായിരുന്നു. ഇടക്ക് ഞാൻ അവിടെ നിന്ന് മാറി സുഹൃത്തുക്കളോടൊപ്പം പോകാറുണ്ടായിരുന്നു, അപ്പൊ ആൾക്ക് വിഷമംവരും അതിന്റെ പേരിൽ ഒക്കെയാണ് ചില പ്രശ്നങ്ങൾ വന്നിട്ടുള്ളത്. സുഹൃത്തുക്കളെ ഒരുപാട് വിശ്വസിച്ച ആളാണ് ഞാൻ, ഒരു അടി കിട്ടുമ്പോഴേ ഞാൻ അപ്പൊ അത് വേണ്ടായിരുന്നു എന്ന് മനസ്സിലാക്കൂ. ഞാൻ പെട്ടെന്ന് ആളുകളെ വിശ്വസിക്കും അതാണ് എനിക്ക് പറ്റിയത്.’ തനൂജ പറഞ്ഞു.
‘‘ഒരു വ്യക്തിയുമായി ഒത്തുപോകാൻ പറ്റില്ല എങ്കിൽ വിവാഹത്തിന് മുന്നേ ആ ബന്ധം നിർത്തുന്നതാണ് നല്ലത്. എന്തിനാണ് വെറുതെ ഒരു വിവാഹമോചനം സൃഷ്ടിക്കുന്നത് ? നമുക്ക് തമ്മിൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ എന്നാണ് ആദ്യമേ നോക്കിയത്. പറ്റില്ല എങ്കിൽ ഇനി നിന്നിട്ട് കാര്യമില്ല. പക്ഷെ എനിക്ക് എന്നും ഒരു സുഹൃത്തായി ഷൈൻ അവിടെ ഉണ്ടാകും. ഞങ്ങൾ ഒരിക്കലും ശത്രുക്കൾ അല്ല. ഷൈൻ ചേട്ടനെ എപ്പോഴും മിസ് ചെയ്യുന്നുണ്ട്. ഇനി എന്നും അത് ഉണ്ടാകും. ഇപ്പൊ ആള് എവിടെ എന്ന് എനിക്ക് അറിയില്ല. ഞാൻ അക്കൗണ്ട് ഇടയ്ക്കിടെ പോയി നോക്കും ആള് എവിടെ എന്ന് അറിയാൻ. ആൾക്ക് എന്നെ മിസ് ചെയ്യുന്നുണ്ട് എന്ന് എനിക്കറിയാം, അത് ആള് തന്നെപറഞ്ഞിട്ടുണ്ട്. ഞങ്ങൾ അടി ഉണ്ടാക്കിയാലും വഴക്കിട്ടിട്ട് ആള് പോയാലും ഞാൻ രണ്ടു ദിവസം ഒക്കെ പിടിച്ചു നിൽക്കും.
അത് കഴിയുമ്പോ ആള് ഇപ്പോ എവിടെയാണ് എന്താണ് അവസ്ഥ എന്ന് ഒരു ടെൻഷൻ വരും. എല്ലാവരും വിളിച്ച് ഷൈൻ എവിടെ എന്ന് എന്നോട് ചോദിക്കും അതിനു ഉത്തരം കൊടുക്കണമല്ലോ. ഞാൻ ഇപ്പോഴും ഓക്കേ അല്ല, ഞാൻ എന്നെത്തന്നെ. സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ ലൈവിൽ വന്നു ആൾക്കെതിരെ പറഞ്ഞു എന്നും പൊട്ടിക്കരഞ്ഞു എന്നുമൊക്കെയാണ് പ്രചരിപ്പിക്കുന്നത്. ഞാൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ഷൈൻ ചേട്ടൻ അങ്ങനെ തെറ്റിദ്ധരിക്കാൻ പാടില്ല കാരണം ഞങ്ങൾ അങ്ങനെ തമ്മിൽ കെയർ ചെയ്തു ജീവിച്ചവരാണ്. ഓരോരുത്തർ കമന്റ് ചെയ്യുന്നുണ്ട് ശരിയാകില്ല എന്ന് അപ്പോഴേ പറഞ്ഞതല്ലേ എന്ന് ഞാൻ അതൊന്നും കാര്യമാക്കുന്നില്ല. ഇങ്ങനെ ഒക്കെയേ ആളുകൾ പറയൂ എന്ന് എനിക്ക് അറിയാം. ഈ കമന്റുകൾ ഒന്നും എന്നെ ബാധിക്കില്ല. എന്റെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്നതിൽ കൂടുതൽ ഒന്നുമല്ലല്ലോ കമന്റുകൾ. എന്നെ ഒരുപാടുപേർ സപ്പോർട് ചെയ്തു വരുന്നുണ്ട്.’ തനൂജ പറയുന്നു.
ഞാനിപ്പോ ഉറങ്ങാറില്ല , കിടന്നാൽ ഉറക്കം വരില്ല, ഇനി എന്ത്, കുടുംബത്തോട് എന്ത് പറയും എന്നൊക്കെ ഉള്ള ചിന്തയാണ്.എന്റെ ഉമ്മ എന്നെ വിളിച്ച് സമാധാനിപ്പിക്കാറുണ്ട്. എന്റെ ഉമ്മ ആണ് എന്റെ ബെസ്റ് ഫ്രണ്ട്. ഷൈൻ ആയിട്ടുള്ള ബന്ധം ഉണ്ടായപ്പോഴും നീ ചിന്തിച്ചിട്ട് വേണ്ടത് ചെയ്യൂ എന്നാണു പറഞ്ഞത്. അവിടെയും ഇവിടെയും കേട്ട കാര്യങ്ങൾ വച്ച് ഒരാളെ ജഡ്ജ് ചെയ്യരുത്. ഒരാളെക്കുറിച്ചറിയണമെങ്കിൽ അയാളോട് തന്നെ ചോദിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഞങ്ങളുടെ റിലേഷനിൽ മറ്റൊരു അബദ്ധം പറ്റിയത് ഞങ്ങൾക്കിടയിൽ മൂന്നാമതൊരാൾ ഉണ്ടായി എന്നതാണ്. ഒരിക്കലും ഒരു ബന്ധത്തിനിടയിൽ മൂന്നാമതൊരാൾ ഉണ്ടാകരുത്. എന്തെങ്കിലും ഒരു തെറ്റ് പറ്റിയാലും അത് തമ്മിൽ പറഞ്ഞു തീർക്കണം അല്ലാതെ മറ്റുള്ളവരെ വിട്ടിട്ടല്ല അത് തീർക്കേണ്ടത്. ഞങ്ങളുടെ ബന്ധത്തിൽ മൂന്നാമത് ഒരാൾ ഇടപെട്ട് അത് വേറൊരു വഴിക്ക് കൊണ്ടുപോയി അത് വേറൊരു രീതിയിൽ ആക്കിത്തീർത്തു. അങ്ങനെ ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നു. ഈ ന്യൂസ് വന്നതിനുശേഷം ഷൈൻ ചേട്ടനോ അദ്ദേഹത്തിന്റെ കുടുംബമോ കോൺടാക്റ്റ് ചെയ്തിട്ടില്ല. ഒന്നരമാസമായി ഒരു ബന്ധവുമില്ല. അദ്ദേഹം എന്നെ വിളിച്ചിട്ടുമില്ല മെസ്സേജ് അയക്കുന്നുമില്ല.
പക്ഷേ ഞാൻ എവിടെയാണ് എനിക്ക് സുഖമാണോ എന്നൊക്കെ അദ്ദേഹം അറിയുന്നുണ്ട് എന്ന് എനിക്കറിയാം. അദ്ദേഹം എന്റെ സ്റ്റോറികൾ നോക്കാറുണ്ട്. ഞാനും അദ്ദേഹത്തെപ്പറ്റി അറിയാൻ ശ്രമിക്കുന്നുണ്ട്. എനിക്കതുമതി. ഷൈനും ഞാനും തമ്മിൽ ഉള്ളത് ഞങ്ങൾ തമ്മിൽ മാത്രം സംസാരിക്കേണ്ട കാര്യമാണ് മറ്റുള്ളവർ അത് പറഞ്ഞ് വഷളാക്കേണ്ട കാര്യമില്ല. എനിക്കിപ്പോ ആരും ഇല്ല , ഞാൻ ഒറ്റക്ക് ഇരുന്നു ചിന്തിക്കാറുണ്ട് നിനക്ക് എന്താണ് പറ്റിയത് നീ എന്താണ് ഇങ്ങനെ ആയിപോയത് എന്ന്. ഞാൻ തന്നെ എന്നെ സമാധാനിപ്പിക്കാറുണ്ട്. ആശ്വാസം തേടി മറ്റുള്ളവരുടെ അടുത്ത് പോയാൽ നമുക്ക് പണി കിട്ടും. നമുക്ക് നമ്മൾ മാത്രമേ ഉള്ളൂ. എന്റെ സുഹൃത്തുക്കളുടെ അടുത്തുനിന്ന് വരെ എനിക്ക് പണി കിട്ടിയിട്ടുണ്ട്. ജീവിതം ഇനിയും മുന്നോട്ട്കൊണ്ടുപോകണം, എന്റെ പഠനവും മോഡലിങ്ങുമായി മുന്നോട്ട് പോകാൻ ആണ് തീരുമാനം.’’–തനൂജ കൂട്ടിച്ചേർത്തു.