ADVERTISEMENT

ഒളിംപിക്സ് സമാപനച്ചടങ്ങിലും ഹോളിവുഡ് സ്റ്റൈൽ ആക്‌ഷൻ പ്രകടവുമായി സൂപ്പർതാരം ടോം ക്രൂസ്. പതിവുപോലെ തന്നെ ഡ്യൂപ്പുകളുടെ സഹായമില്ലാതെ ശ്വാസമടിക്കിപ്പിടിച്ച് കാണാവുന്ന സാഹസിക രംഗങ്ങളുമായാണ് ക്രൂസ് വേദിയില്‍ എത്തിയത്.

ടോം ക്രൂസ് സ്റ്റേഡിയത്തിനു മുകളിൽനിന്നും പറന്നിറങ്ങുകയായിരുന്നു. അരയിൽ പ്രത്യേക റോപ്പ് ഘടിപ്പിച്ചായിരുന്നു അദ്ദേഹം വേദിയിലേക്കു ചാടിയിറങ്ങിയത്. അത്‍ലീറ്റുകൾക്കിടയിലൂടെ ഷെയ്ക് ഹാൻഡ് നൽകിയാണ് ക്രൂസ് വേദിയിലേക്കെത്തിയത്. തുടർന്ന് സ്പോർട്സ് ബൈക്കിൽ ഒളിംപിക് പതാകയുമായി വേദി വിട്ടു. 

ബൈക്കിൽ യാത്ര തുടങ്ങിയ ക്രൂസ്, വിമാനത്തിൽ കയറി യുഎസിലെ ഹോളിവുഡിലേക്ക് പതാക എത്തിക്കുന്നതായിരുന്നു അടുത്ത ദൗത്യം. അതിനായി വിമാനത്തിൽ നിന്നും പാരച്യൂട്ട് വഴി നേരെയൊരു ചാട്ടം.

ഇതിനു മുമ്പ് 2004ൽ ഏതെന്‍സില്‍ നടന്ന ഒളിംപിക്സിൽ ഉദ്ഘാടനച്ചടങ്ങിലും ടോം ക്രൂസ് പങ്കെടുത്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com