ADVERTISEMENT

70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ ഋഷഭ് ഷെട്ടി. മികച്ച നടിക്കുള്ള പുരസ്കാരം നിത്യ മേനനും (ചിത്രം: തിരിച്ചിത്രമ്പലം) മാനസി പരേഖും (കച്ച് എക്സ്പ്രസ്) പങ്കിട്ടു. ആട്ടം ആണ് മികച്ച ചിത്രം. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി  മലയാളിയായ മിറിയം ചാണ്ടി മേനാച്ചേരിയെ തിര‍ഞ്ഞെടുത്തു. സൗദി വെള്ളക്ക മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. കെജിഎഫ് ആണ് മികച്ച കന്നഡ ചിത്രം. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം മാളികപ്പുറം ഫെയിം ശ്രീപദ് നേടി. കാന്താരയാണ് മികച്ച ജനപ്രിയ ചിത്രം. മികച്ച സംവിധായകൻ: സൂരജ് ബർജാത്യ. 

രവി വർമൻ ഛായാഗ്രഹണത്തിനും മഹേഷ് ഭുവനന്ദ് എഡിറ്റിങ്ങിനും പുരസ്കാരം നേടി. മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരം എ.ആർ.റഹ്മാൻ സ്വന്തമാക്കി. മികച്ച ഗായികയായി ബോംബെ ജയശ്രീയും ഗായകനായി അർജിത് സിങ്ങും തിരഞ്ഞെടുക്കപ്പെട്ടു. സംഗീതസംവിധാനത്തിന് സഞ്ജയ് സലിൽ ചൗധരിക്ക് പ്രത്യേക ജൂറി പരാമർശം (ചിത്രം: കാഥികൻ) ലഭിച്ചു. നൗഷാദ് സദർഖാൻ ആണ് മികച്ച ഗാനരചയിതാവ്. 

ഫൗജയിലെ പ്രകടനത്തിന് പവൻരാജ് മൽഹോത്ര മികച്ച സ്വഭാവനടനുള്ള പുരസ്കാരം സ്വന്തമാക്കി. നീന ഗുപ്തയാണ് മികച്ച സ്വഭാവനടി. (ചിത്രം: ഊൻചായി). സോമനാഥ് കുണ്ടു മികച്ച മേക്കപ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം നേടി. (ചിത്രം: അപരാചിതോ) കച്ച് എക്സ്പ്രസിലൂടെ നിക്കി ജോഷി മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി. ആനന്ദ അദ്ധ്യ ആണ് മികച്ച പ്രൊഡക്‌ഷൻ ഡിസൈനർ. (ചിത്രം: അപരാചിതോ)യ മികച്ച സൗണ്ട് ഡിസൈനർ: ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ പാർട്ട് 1). ഗുൽമോഹറിലൂടെ മികച്ച സംഭാഷണത്തിനുള്ള പുരസ്കാരം അർപ്പിത മുഖർജിയും രാഹുൽ വി ചിറ്റെല്ലയും പങ്കിട്ടു. 

2022ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് എഴുപതാമത് ദേശീയ പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. പ്രാദേശിക ജൂറി തിരഞ്ഞെടുത്ത 120 ഓളം ചിത്രങ്ങളായിരുന്നു അവസാന റൗണ്ടിലുണ്ടായിരുന്നത്. വിവിധ പുരസ്കാരങ്ങളുടെ പേരുകളിൽ തന്നെ ഇക്കുറി വലിയ അഴിച്ചുപണി നടത്തിയിട്ടുണ്ട്. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ നിന്ന് ഇന്ദിരാ ഗാന്ധിയുടെ പേരും മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുളള ബഹുമതിയിൽ നിന്ന് നർഗീസ് ദത്തിന്റെ പേരും ഒഴിവാക്കിയിരുന്നു.

English Summary:

70th National film awards winners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com