ADVERTISEMENT

ഗോവിന്ദ് പത്മസൂര്യ നായകനാകുന്ന പുതിയ മലയാള ചിത്രം മനോരാജ്യത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ദുരൂഹതകളുള്ള കഥാപാത്രമായാണ് ഗോവിന്ദ് പത്മസൂര്യ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. രഞ്ജിത മേനോന്‍ ആണ് നായിക. ഗോകുലന്‍, നവാസ് വള്ളിക്കുന്ന് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

റഷീദ് പാറയ്ക്കൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘മനോരാജ്യം’. മദേസ് ആര്‍ ക്യാമറ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. ഇന്‍ഡി ജീനിയസിന്റെ ബാനറില്‍ അനസ്മോന്‍ നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 30ന് തിയറ്ററുകളിലെത്തും.

English Summary:

New Malayalam movie Manorajyam trailer released.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT