ദിയയ്ക്കുള്ള വിവാഹാശംസയിൽ അഹാന ഒളിപ്പിച്ച കൗതുകം
Mail This Article
അഹാനയുടെ സഹോദരി ദിയ കൃഷ്ണയുടെ വിവാഹ വിശേഷങ്ങൾ സമൂഹമാധ്യമത്തിൽ നിറയുകയാണ്. ഇപ്പോൾ അഹാന പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. അതിൽ വിവാഹചിത്രങ്ങൾക്കൊപ്പം തങ്ങൾ ആദ്യമായി ചേർന്നെടുത്ത കുട്ടിക്കാലചിത്രവും അഹാന പങ്കുവച്ചു.
''ഓസിയുടെ മധുരതരമായ പ്രത്യേക ദിവസം. ഇന്ന് മുതൽ, ഇനി പതുക്കെ ജീവിതം വ്യത്യാസപെട്ടു തുടങ്ങും.
തെളിച്ചമുള്ള ദിവസം തന്നതിന് ജീവിതമേ നന്ദി'' എന്ന അടിക്കുറിപ്പോടു കൂടിയാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചത്. പോസ്റ്റിൽ അശ്വിൻ ഗണേഷിനെ ടാഗ് ചെയ്യാനും അഹാന മറന്നില്ല.
ഇത്രയേറെ ചിത്രങ്ങൾക്കിടയിലും അഹാനയും ദിയയും കുഞ്ഞുങ്ങളായിരിക്കുന്ന ചിത്രമാണ് കാഴ്ചക്കാരുടെ ഇഷ്ടം കവർന്നത്. 'അഹാനയെപ്പോലൊരു ചേച്ചി ഉണ്ടെങ്കിൽ ജീവിതം കൂടുതൽ സുന്ദരമാകും', 'ഒന്നിലേറെ പെൺകുട്ടികൾ ഉണ്ടെങ്കിൽ ആദ്യത്തെ കുട്ടി ആദ്യം വിവാഹം കഴിക്കണമെന്ന സങ്കൽപ്പത്തെ പൊളിച്ചുകളഞ്ഞതിനു ആശംസ' തുടങ്ങി നിരവധി കമന്റുകളുമായി ദിയയുടെ വിവാഹം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.
കൃഷ്ണകുമാറും സിന്ധു കൃഷ്ണകുമാറും കുടുംബവും ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. വിവാഹവേഷത്തിൽ സുന്ദരിയായ ദിയ കൃഷ്ണയോടൊപ്പം അതിസുന്ദരിയായാണ് അഹാന എത്തിയത്.