ADVERTISEMENT

ബോക്സ്‌ഓഫിസിൽ തരംഗങ്ങൾ സൃഷ്ടിക്കുന്ന ‘എആർഎം’ എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസ് നായക വേഷത്തിലെത്തുന്ന സിനിമയാണ് ഐഡന്റിറ്റി. ഫൊറൻസിക് എന്ന ചിത്രത്തിന് ശേഷം അഖിൽ പോൾ- അനസ് ഖാൻ, ടൊവിനോ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഐഡന്റിറ്റിയിൽ നായികയാകുന്നത് തെന്നിന്ത്യൻ സൂപ്പർ നായിക തൃഷാ കൃഷ്ണനാണ്. തമിഴ് താരം വിനയ് റായി മറ്റൊരു പ്രധാന വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

ആക്‌ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് 'ഐഡന്‍റിറ്റി'. മുപ്പതു ദിവസങ്ങൾക്കു മുകളിൽ ആക്‌ഷൻ രംഗങ്ങൾ ഷൂട്ട്‌ മാത്രം ഷൂട്ട്‌ ചെയ്ത ചിത്രം  ഒരു പാൻ ഇന്ത്യൻ ചിത്രമായി പ്രേക്ഷകർക്ക് മുന്നിലെത്തും.അഖിൽ പോൾ - അനസ് ഖാൻ എന്നിവർ തന്നെയാണ്‌ തിരക്കഥ ഒരുക്കുന്നത്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്താണ് ചിത്രം നിർമിക്കുന്നത്.മന്ദിര ബേദി, ഷമ്മി തിലകൻ, അജു വർഗീസ്, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി, മേജർ രവി, ആദിത്യ മേനോൻ എന്നിവരാണ് മറ്റുള്ള താരങ്ങൾ.

2018 എന്ന സിനിമയ്ക്ക് ക്യാമറ ചലിപ്പിച്ച അഖിൽ ജോര്‍ജ് ആണ് ഐഡന്റിറ്റിയുടെ ചായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ ചമൻ ചാക്കോ, ജേക്സ് ബിജോയ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. യാനിക് ബെൻ, ഫീനിക്സ് പ്രഭു എന്നിവരാണ് ആക്ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്നത്. സൗണ്ട് മിക്സിങ് എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, മേക്ക് അപ്പ്‌ റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഗായത്രി കിഷോർ. പിആർഒ അരുൺ പൂക്കാടൻ. ഡിജിറ്റൽ ആർഡ് മാർക്കറ്റിങ് അക്ഷയ് പ്രകാശ്–അഖിൽ വിഷ്ണു വി.എസ്.

English Summary:

Identity Movie First Look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com