ADVERTISEMENT

മലയാള സിനിമയിൽ പുതിയതായി ആരംഭിക്കാനൊരുങ്ങുന്ന ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന സംഘടനയിൽ താൻ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി. സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നതായും എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ലെന്നും ലിജോ ജോസ് പറയുന്നു. 

‘‘മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രിയാത്മകമായ ചലച്ചിത്ര  സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു . അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും  ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല.’’– ലിജോ ജോസ് പെല്ലിശ്ശേരി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

നിർമാതാവ് ബിനീഷ് ചന്ദ്രയും സമാനമായ അഭിപ്രായം മനോരമ ഓൺലൈനിനോടു പങ്കുവച്ചു.

സംവിധായകരായ ആഷിക്ക് അബു, രാജീവ് രവി, അഞ്ജലി മേനോൻ, നടി റീമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മലയാളത്തിൽ സമാന്തര സിനിമാ സംഘടനവരുന്നത്. സംഘടനയുടെ പ്രാഥമിക ചർച്ചകളാണ് ആരംഭിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ ആഷിക്ക് അബു പറഞ്ഞിരുന്നു.

English Summary:

Lijo Jose Pellissery Denies Involvement in 'Progressive Filmmakers' Collective

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com