ADVERTISEMENT

സൈമ അവാർഡ് ദാനവേദിയിൽ ആരാധകരുടെ മനം കവർന്ന് ഐശ്വര്യ റായ് ബച്ചന്റെ മകൾ ആരാധ്യ ബച്ചൻ. അമ്മയായ ഐശ്വര്യയോടൊപ്പം ദുബായിൽ നടന്ന ചടങ്ങിനെത്തിയ ആരാധ്യ മുതിർന്ന നടൻ ശിവ രാജ്കുമാറിന്റെ പാദം തൊട്ടു നമസ്കരിക്കുന്ന വിഡിയോ ഉൾപ്പടെ ശ്രദ്ധ നേടി. ഐശ്വര്യയുടെയും മകളുടെയും സൈമ അവാർഡ് ദാന ചടങ്ങിലെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

അവാർഡ് ദാന ചടങ്ങിനിടെ മുതിർന്ന നടൻ ശിവരാജ്കുമാറിനെ കണ്ട മാത്രയിൽ ആരാധ്യ അദ്ദേഹത്തെ തൊഴുക മാത്രമല്ല കാലിൽ സ്പർശിച്ചു വണങ്ങുകയും ചെയ്തു. മുതിർന്നവരുടെ പാദങ്ങളിൽ സ്പർശിക്കുന്ന പ്രവൃത്തി മുതിർന്നവരിൽ നിന്ന് അനുഗ്രഹം തേടുന്നതിനുള്ള ഒരു പരമ്പരാഗത ഇന്ത്യൻ രീതിയാണ്. മകളെ ഏറ്റവും അനുകരണീയമായ രീതിയിൽ വളർത്തിയെന്നും പറ‍ഞ്ഞ് ഐശ്വര്യയെ ഒരുപാട് പേർ പ്രകീർത്തിക്കുന്നുണ്ട്   ‌

ഭാരതത്തിന്റെ സംസ്കാരം ഉൾക്കൊണ്ടുകൊണ്ടാണ് ആരാധ്യ വളർന്നു വന്നതെന്നും അമ്മ വളർത്തിയതിന്റെ ഗുണം മകളിൽ കാണാനുണ്ടെന്നുമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച.‘ഐശ്വര്യ നല്ല  ഒരു സംസ്‌കാരത്തിനു ഉടമയായാണ് മകളെ വളർത്തിയിരിക്കുന്നത’ എന്നാണ് കമന്റുകളിൽ അധികവും. മുൻ ലോകസുന്ദരിയായ ബോളിവുഡ് താരം ഐശ്വര്യ റായുടെ പുത്രീ വാത്സല്യം പണ്ടു മുതലെ ചർച്ചയിലുള്ളതാണ്. എല്ലാ ചടങ്ങുകൾക്കും മകളോടൊപ്പം എത്തുന്ന ഐശ്വര്യ മകളെ ചെർത്ത് പിടിച്ച് നടക്കുന്ന വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ സുപരിചിതമാണ്.

English Summary:

Aaradhya, who attended the ceremony in Dubai with her mother Aishwarya, grabbed attention by touching and bowing to veteran actor Siva Rajkumar's feet.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com