ADVERTISEMENT

കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നേർക്കാഴ്ചയുമായി ‘നായകൻ പൃഥ്വി’ പ്രദർശനത്തിനൊരുങ്ങുന്നു. പ്രസാദ്.ജി.എഡ്വേർഡ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൈശാലി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ വി ബി മാത്യു ചിത്രം നിർമിക്കുന്നു. വയനാട് ഉരുൾപൊട്ടലിന്റെ ഇരകളായവർക്കുള്ള ആദരമാണ് ‘നായകൻ പൃഥ്വി’യെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. 

ശ്രീകുമാർ.ആർ.നായർ ആണ് ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നത്. ഷൈജു, അഞ്ജലി.പി.കുമാർ, സുകന്യ ഹരിദാസ്, പ്രിയ ബാലൻ, ബിജു പൊഴിയൂർ, പിനീഷ്, പ്രണവ് മോഹൻ, രാകേഷ് കൊഞ്ചിറ, ഡോ.നിതിന്യ, മാസ്റ്റർ ആരോമൽ പുളിയനം പൗലോസ്, വിനോദ് വാഴച്ചാൽ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ഒക്ടോബർ 18 ന് ചിത്രം പ്രദർശനത്തിനെത്തും.

English Summary:

Nayakan Prithvi movie release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com