ADVERTISEMENT

പ്രശസ്ത തെലുങ്ക് നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ ഗായത്രി(38) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.നെഞ്ചുവേദനയെ തുടർന്ന് ഗായത്രിയെ വെള്ളിയാഴ്ച രാത്രി ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ, ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രാജേന്ദ്ര പ്രസാദ് വാർത്ത അറിഞ്ഞ് ആശുപത്രിയിലെത്തിയത്. അന്ത്യകർമങ്ങൾ പിന്നീട് ഹൈദരാബാദിൽ നടക്കും. ഗായത്രിയുടെ മകൾ സായ് തേജസ്വിനി ബാലതാരമാണ്.

രാജേന്ദ്ര പ്രസാദിന്റെ മകളുടെ അപ്രതീക്ഷിത വിയോഗ വാർത്തയിൽ ദുഃഖം രേഖപ്പെടുത്തി പവൻ കല്യാൺ, നാനി, ജൂനിയർ എൻടിആർ ഉൾപ്പടെയുള്ളവരെത്തി.

തെലുങ്കിലെ പ്രശസ്ത കൊമേഡിയനാണ് രാജേന്ദ്ര പ്രസാദ്. തെലുങ്ക്, തമിഴ് ഉൾപ്പടെ നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രഭാസ് ചിത്രം ‘കൽക്കി’യിൽ റൂമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

English Summary:

Actor Rajendra Prasad’s Daughter Gayathri Dies at 38

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com