ADVERTISEMENT

മലയാളിയും തെന്നിന്ത്യൻ താരവുമായ ഓവിയയുടെ പേരിൽ സ്വകാര്യ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ‘ഓവിയ ലീക്ക്ഡ്’ എന്ന ഹാഷ്ടാഗിൽ വിഡിയോ പ്രചരിക്കുന്നത്. വിഡിയോ പുറത്തുവന്നതോടെ നടിക്കു നേരെ സമൂഹ മാധ്യമങ്ങളിലൂടെ വലിയ അധിക്ഷേപമാണ് ഉയരുന്നത്. 

ഡീപ്ഫേക്ക്, എഐ തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടിമാരുടെ വ്യാജ വിഡിയോ നിർമിച്ച് വൈറലാക്കിയ നിരവധി സംഭവങ്ങൾ സമീപകാലത്ത് സംഭവിച്ചിട്ടുണ്ട്. എന്നാൽ തനിക്കു നേരെ ഉയരുന്ന അധിക്ഷേപങ്ങൾക്കും പരിഹാസ കമന്റുകൾക്കും അതേ നാണയത്തിൽ താരം മറുപടിയും നൽകുന്നുണ്ട്.

oviya-actress-video

‘‘വിഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം.17 സെക്കൻഡ്.’’ എന്ന കമന്റിന് ‘ആസ്വദിക്കൂ’ എന്നായിരുന്നു മറുപടി. വിഡിയോയ്ക്കു കുറച്ചു കൂടി ദൈർഘ്യം വേണമെന്ന കമന്റിന് അടുത്ത തവണ ആകട്ടെ എന്നും നടി മറുപടി നൽകി.

പ്രചരിക്കുന്ന വീഡിയോ നടിയുടേതാണെന്നും നടിയുടെ കൈയിലെ അതേ ടാറ്റൂവാണ് വീഡിയോയിലുള്ള യുവതിയുടേതെന്നുമാണ് സാമൂഹികമാധ്യമങ്ങളിലെ ചിലരുടെ അവകാശവാദം. എന്നാല്‍, ഇത് ഡീപ് ഫേക്ക് വീഡിയോ ആണെന്ന് വാദിക്കുന്നവരുമുണ്ട്. ഓവിയയുടെ ’90 Ml’ എന്ന സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. 

തമിഴ് സിനിമകളിലൂടെയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ശ്രദ്ധേയയായ ഓവിയ തൃശ്ശൂര്‍ സ്വദേശിയാണ്. പൃഥ്വിരാജ് നായകനായി 2007-ല്‍ പുറത്തിറങ്ങിയ കംഗാരു എന്ന മലയാളചിത്രത്തിലൂടെയായിരുന്നു ഓവിയയുടെ സിനിമയിലെ അരങ്ങേറ്റം. ഓവിയ ഹെലന്‍ എന്നാണ് മുഴുവന്‍ പേര്. മനുഷ്യമൃഗം, പുതിയ മുഖം എന്നീ സിനിമകളിലും പ്രത്യക്ഷപ്പെട്ടു.

പിന്നീട് മലയാളത്തില്‍നിന്ന് തമിഴിലേക്ക് ചുവടുമാറ്റിയ നടി തമിഴ്‌സിനിമയില്‍ ശ്രദ്ധനേടി. ബിഗ്‌ബോസ് തമിഴ് റിയാലിറ്റി ഷോയിലൂടെ നടിയുടെ പ്രശസ്തി വര്‍ധിച്ചു. ബൂമർ അങ്കിൾ എന്ന സിനിമയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

English Summary:

Private Videos Leaked? Actress Oviya Says ‘Enjoy’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com