ADVERTISEMENT

തമിഴകത്തെ മാതൃകാ ദമ്പതികളാണ് സൂര്യയും ജ്യോതികയും. സ്ത്രീകളോടുള്ള സൂര്യയുടെ ബഹുമാനത്തെ കുറിച്ചും, തനിക്ക് നല്‍കുന്ന മര്യാദയെ കുറിച്ചും ജ്യോതിക പറയാറുള്ളത് പലപ്പോഴും കേൾക്കാറുണ്ട്. അത് വെളിവാക്കുന്ന മറ്റൊരു കാര്യം കൂടി പങ്കുവയ്ക്കുകയാണ് ജ്യോതിക. വീടിനു മുന്നിലുള്ള നെയിംപ്ലേറ്റ് ആണ് നടി പങ്കുവച്ചത്. അതിൽ ജ്യോതികയുടെ പേരാണ് ആദ്യം എഴുതിയിരിക്കുന്നത്.

ഒരു പ്രൊമോഷന്റെ ഭാഗമായാണ് ഈ കുറിപ്പെങ്കിലും, ഇതിൽ ഈ കുടുംബത്തിന്റെ ഒത്തൊരുമ നിഴലിക്കുന്നു. വിവാഹം എന്നാൽ യഥാർഥ കൂട്ടുകെട്ടാണ് എന്നാരംഭിക്കുന്ന അടിക്കുറിപ്പോടു കൂടിയാണ് ജ്യോതിക ഈ പോസ്റ്റ് പങ്കിട്ടത്. ഒരു പുരുഷൻ വീട് കെട്ടുന്നു, ഭാര്യ അതിനെ ഒരു ഭവനമാക്കി മാറ്റുന്നു. അടുത്ത സുഹൃത്തുക്കളുടെയും തങ്ങളുടെയും വീടിനു മുന്നിലെ ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും പേരുകൾ ചേർത്ത നെയിംപ്ലേറ്റും ഇതിനൊപ്പം ജ്യോതിക പങ്കുവച്ചിട്ടുണ്ട്. 

അത്തരത്തിൽ മൂന്നു വീടുകളുടെ നെയിംപ്ലേറ്റ് ഇവിടെ കാണാം. പക്ഷേ മറ്റു രണ്ടുപേരുടേതും മാറ്റിനിർത്തിയാൽ, താരദമ്പതികളുടെ വീടിനു മുന്നിൽ ജ്യോതിക, സൂര്യ എന്നാണ് കൊത്തിയിരിക്കുന്നത്. ഭാര്യയ്ക്ക് പ്രഥമസ്ഥാനം ലഭിക്കുന്ന കുടുംബമാണ് ഇവരുടേത് എന്നതിന് ഇതിലും മികച്ച തെളിവ് ആവശ്യമില്ല. ആരാധകരടക്കം നിരവധിപ്പേരാണ് ദമ്പതികളെ പ്രശംസിച്ചെത്തുന്നത്.

അടുത്തിടെയാണ് സൂര്യയും ജ്യോതികയും മക്കളും ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് മാറിയത്. ജ്യോതികയുടെ അച്ഛനമ്മമാരുടെ അടുത്ത് കൂടുതൽ സമയം ചെലവിടുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം എന്ന് ജ്യോതിക അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അതേസമയം കങ്കുവ എന്ന ബിഗ് ബജറ്റ് ചിത്രമാണ് സൂര്യയുടെ പുതിയ റിലീസ്. വൻ മുതൽമുടക്കിലൊരുങ്ങുന്ന സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് താരം എത്തുന്നത്. സിരുത്തൈ ശിവയാണ് സംവിധാനം. ബോബി ഡിയോൾ വില്ലൻ വേഷത്തിലെത്തുന്നു.

English Summary:

Jyothika's Name First! Suriya's Gesture Speaks Volumes About Their Relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com