കനത്ത മഴയിൽ രജനികാന്തിന്റെ വീടും വെള്ളക്കെട്ടിൽ; വൈറലായി വിഡിയോ
Mail This Article
തമിഴ്നാട്ടിൽ ഉണ്ടായ ശക്തമായ മഴയിൽ നടൻ രജനികാന്തിന്റെ വീടിനു ചുറ്റും വെള്ളം ഉയർന്നു. പോയസ് ഗാർഡനിലെ നടന്റെ ആഡംബര വില്ലയ്ക്ക് ചുറ്റുമാണ് വെള്ളം കയറിയത്. കനത്ത മഴയിൽ നഗരത്തിലെ ഡ്രൈനേജ് സംവിധാനം തകർന്നതാണ് വെള്ളം ഉയരാൻ കാരണമായത്.
രജനിയുടെ വീടിന് ചുറ്റുമുള്ള വെള്ളം പമ്പ് ചെയ്ത് കളയാനുള്ള നടപടികൾ ആരംഭിച്ചു. 2023ലെ മൈക്കൗണ്ട് ചുഴലിക്കാറ്റിന്റെ സമയത്തും രജനികാന്തിന്റെ വീടിന് ചുറ്റും വെള്ളം ഉയർന്നിരുന്നു.
ചെന്നൈയില്‍ പെയ്ത ശക്തമായ മഴ സാധാരണക്കാരെ മാത്രമല്ല, സിനിമാ താരങ്ങളുടെ അടക്കമുള്ളവരുടെ ജീവിതം ദുരിതത്തിലാക്കുകയുണ്ടായി. തമിഴ്നാട്ടിലെ സിനിമാ ചിത്രീകരണങ്ങളെല്ലാം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
വൈദ്യുതിയും ഫോൺ ശൃംഖലയും നിത്യോപയോഗ സാധനങ്ങളുടെ അഭാവവും കാരണം ചെന്നൈ നിവാസികൾ ദുരിതത്തിലായി. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു.