3 മാസം കൊണ്ട് മാർഷ്യൽ ആര്‍ട്സ് പഠിച്ച് നടി അനന്തിക; ‘8 വസന്തലു’ ടീസർ
Mail This Article
മലയാളി നടി അനന്തിക സനിൽകുമാർ നായികയാകുന്ന തെലുങ്ക് ചിത്രം ‘8 വസന്തലു’ ടീസർ എത്തി. ഫനിന്ദ്ര നർസെറ്റി സംവിധാനം ചെയ്യുന്ന ചിത്രം മാർഷ്യൽ ആർടിസ്റ്റ് ആയ പെൺകുട്ടിയുടെ കഥയാണ് പറയുന്നത്.
ശുദ്ധി അയോധ്യ എന്ന പെൺകുട്ടിയുടെ എട്ട് വർഷത്തെ ജീവിതവും അവരുടെ പരിണാമവുമാണ് സിനിമ ചർച്ച ചെയ്യുന്നത്. 19 വയസ്സിൽ തുടങ്ങി 27കാരിയായി വരെയുള്ള ശുദ്ധിയുടെ ജീവിതം സിനിമയിലൂടെ പറയുന്നു.
കഠിന പ്രയത്നത്തിലൂടെയാണ് അനന്തിക ഈ കഥാപാത്രമായി മാറിയത്. മൂന്ന് മാസം നീണ്ടുനിന്ന പരിശീലനത്തിൽ മാർഷ്യൽ ആർട് ഉൾപ്പടെ നടി അഭ്യസിച്ചിരുന്നു.
ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം. ഛായാഗ്രഹണം വിശ്വനാഥ് റെഡ്ഡി.
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ അനന്തിക സനിൽകുമാർ ജൂനിയർ ആർടിസ്റ്റായി മലയാളത്തിലെ ചില സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിക്രം പ്രഭു നായകനായെത്തിയ ‘റെയ്ഡ്’ എന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ‘ലാൽ സലാം’ എന്ന സിനിമയിലും നടി പ്രത്യക്ഷപ്പെട്ടു. അവന്തികയുടെ ആദ്യ െതലുങ്ത് ചിത്രമാണ് 8 വസന്തലു’.