പുതിയ ലുക്കില്‍ അമല പോൾ; അമ്മയായ ശേഷം കൂടുതൽ മനോഹരിയെന്ന് പ്രേക്ഷകർ
Mail This Article
×
കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുന്ന നടി അമല പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്. ഭർത്താവ് ജഗദ് ദേശായിയാണ് അമലയുടെ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ബാലിയിൽ നിന്നുള്ള ചിത്രങ്ങളാണിത്. അമ്മയായ ശേഷം അമല കൂടുതൽ സുന്ദരിയായെന്നാണ് ആരാധകരുടെ കമന്റുകൾ.
ഇളൈയ് എന്നാണ് അമലയുടെ കുഞ്ഞിന്റെ പേര്. കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം.
അതേസമയം ആസിഫ് അലി നായകനായെത്തിയ ‘ലെവൽ ക്രോസി’ലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതമാണ് ഈ വർഷം അമലയുടേതായി തിയറ്ററുകളിലെത്തിയ മറ്റൊരു സിനിമ. നിലവിൽ പുതിയ പ്രോജക്ടുകളിലൊന്നും നടി കരാർ ഒപ്പിട്ടിട്ടില്ല.
English Summary:
The latest pictures of actress Amala Paul, who is enjoying a vacation with her family, are garnering attention among fans.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.