വായനക്കാർക്ക് ലോകോത്തര സിനിമകൾ സൗജന്യമായി കാണാം; അവസരമൊരുക്കി മുബി
Mail This Article
മനോരമ ഓൺലൈൻ വായനക്കാർക്കും മനോരമ ഹോർത്തൂസിൽ രജിസ്റ്റർ ചെയ്തവർക്കും ലോകോത്തര നിലവാരമുള്ള സിനിമകൾ കാണാൻ അവസരമൊരുക്കുന്നു. മികച്ച സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആഗോള സ്ട്രീമിങ് സർവീസ് പ്രൊവൈഡറായ മുബിയിലെ (MUBI) സിനിമകൾ ഒരു മാസം മുഴുവൻ സൗജന്യമായി ആസ്വദിക്കാം. മനോരമ കോഴിക്കോട് സംഘടിപ്പിച്ച ഹോർത്തൂസ് സാഹിത്യോത്സവത്തിൽ മുബിയുമായി സഹകരിച്ച് പ്രത്യേക സിനിമാപ്രദർശനം ഒരുക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് സിനിമാപ്രേമികൾക്ക് മികച്ച സിനിമകൾ കാണാൻ അവസരമൊരുക്കുന്നത്.
പ്രമുഖ സംവിധായകരിൽ നിന്നും വളർന്നുവരുന്ന എഴുത്തുകാരിൽ നിന്നും മികച്ച സിനിമകൾ കണ്ടെത്താനുള്ള ഒരു ഇടമാണ് മുബി. സിനിമകളെല്ലാം മുബിയിലെ ക്യൂറേറ്റർമാർ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്തവയാണ്. മുബി ഗോ എന്ന മെമ്പർഷിപ്പ് ഉപയോഗിച്ച് തിരഞ്ഞെടുത്ത രാജ്യങ്ങളിലെ അംഗങ്ങൾക്ക് എല്ലാ ആഴ്ചയും മികച്ച പുതിയ സിനിമകൾ തിയേറ്ററുകളിൽ കാണുന്നതിന് സൗജന്യ ടിക്കറ്റ് ലഭ്യമാക്കുന്നുണ്ട് .
മുബിയിലെ ഏറ്റവും പുതിയ റിലീസുകൾ ഇവയാണ്. കോറലി ഫാർഗെറ്റിന്റെ ദി സബ്‌സ്റ്റൻസ്, സോഫിയ കൊപ്പോളയുടെ പ്രിസില്ല, ഇറ സാക്‌സിന്റെ പാസ്സേജസ്, പെഡ്രോ അൽമോഡോവറിന്റെ സ്ട്രേഞ്ച് വെയ് ഓഫ് ലൈഫ്, മോളി മാനിങ് വാക്കറുടെ ഹൗ ടു ഹാവ് സെക്സ്, അക്കി കൗറിസ്മാക്കിയുടെ ഫാള്ളൻ ലീവ്‌സ്, കെവിൻ മക്‌ഡൊണാൾഡ്സിന്റെ ഡോക്യൂമെന്ററി ഹൈ ആൻഡ് ലോ - ജോൺസ് ഗാലിയാനോ, റോഡ്രിഗോ മൊറേനോയുടെ ദ ഡെലിൻക്വന്റ്സ്, ഫിലിപ്പെ ഗാൽവെസിന്റെ ദി സെറ്റിലെർസ്, ആഫ്റ്റർ സൺ ഫ്രം ഷാർലറ്റ് വെൽസ്, പാർക്ക് ചാൻ-വൂക്കിന്റെ ഡിസിഷൻ ടു ലീവ്, ജോക്കിം ട്രയറിന്റെ ദി വെർസ്റ്റ് പേഴ്സൺ ഇൻ ദി വേൾഡ്, ലൂക്കാസ് ഡോണ്ടിന്റെ ക്ലോസ്, സെലിൻ സിയാമ്മയുടെ പെടൈറ്റ് മമൻ.
വിനയ് കുമാർ ശുക്ലയുടെ പീബോഡി അവാർഡ് നേടിയ ഡോക്യുമെന്ററി വൈൽ വീ വാച്ച്ഡ്, സെയ്ം സാദിഖിന്റെ അന്താരാഷ്ട്ര പ്രശംസ നേടിയ ജോയ്‌ലാൻഡ്, ശ്രീമോയി സിങ്ങിന്റെ ആൻഡ്, ടുവേഡ് ഹാപ്പി അല്ലീസ്, അചൽ മിശ്രയുടെ ഗമക് ഘർ എന്നിവയും മുബിയുടെ ദക്ഷിണേഷ്യൻ സ്വതന്ത്ര സിനിമകളുടെ വൈവിധ്യമാർന്ന ശേഖരത്തിൽ ഉൾപ്പെടുന്നു.
മുബി പ്രൊഡക്ഷൻസിൽ ജോഷ് ഒ കോണർ അഭിനയിച്ച കെല്ലി റീച്ചാർഡിന്റെ ദി മാസ്റ്റർമൈൻഡ്, ക്രിസ്റ്റഫർ ആബട്ടും ബാരി കിയോഗനും അഭിനയിച്ച ക്രിസ്റ്റഫർ ആൻഡ്രൂസിന്റെ ബ്രിംഗ് ദെം ഡൗൺ, ബിൽ റോസ് ഐവി, ടർണർ റോസ് എന്നിവരുടെ ഗ്യാസോലിൻ റെയിൻബോ, ഒഡെസ യങ്ങ്, ഡെവൺ റോസ് എന്നിവർ അഭിനയിച്ച സിയ ആംഗറിന്റെ മൈ ഫസ്റ്റ് ഫിലിം എന്നിവ ഉൾപ്പെടുന്നു.
2007-ൽ എഫ് കാക്കരെൽ സ്ഥാപിച്ച മുബി സിനിമാ പ്രേമികളുടെ ഏറ്റവും വലിയ കമ്മ്യൂണിറ്റിയാണ്. ലോകമെമ്പാടുമുള്ള 16 ദശലക്ഷത്തിലധികം അംഗങ്ങളുള്ള 190 രാജ്യങ്ങളിൽ മുബിയുടെ സേവനം ലഭ്യമാണ്. മുബിയിലെ സിനിമകൾ സൗജന്യമായി കാണാൻ സന്ദർശിക്കുക; mubi.com/manorama