ADVERTISEMENT

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്’  എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. കോമഡിക്കും പ്രാധാന്യം ഉള്ള ഒരു ത്രില്ലർ ആയിരിക്കും ചിത്രം എന്ന സൂചനയാണ് ടീസർ നൽകുന്നത്. മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തെയും ടീസറിൽ കാണാം. ഗോകുൽ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഒരു  സംഘട്ടനത്തിന് തയാറാക്കുന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ രസകരമായ സംഭാഷണമാണ് ടീസറിന്റെ ഹൈലൈറ്റ്. 

ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ  എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് ' 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' .

തമിഴിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. തമിഴിൽ വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് ഈ മമ്മൂട്ടി ചിത്രം. മമ്മൂട്ടി ഗംഭീര ലുക്കിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും  മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ച് സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്തിരുന്നു. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി പ്രധാനമായും ചിത്രീകരിച്ച ഈ സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ്. 

ഛായാഗ്രഹണം വിഷ്ണു ആർ ദേവ്, സംഗീതം ദർബുക ശിവ, എഡിറ്റിങ്  ആന്റണി, സംഘട്ടനം സുപ്രീം സുന്ദർ, കലൈ കിങ്‌സൺ,  എക്സികുട്ടീവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിങ്, സൗണ്ട് മിക്സിങ് തപസ് നായക്, സൗണ്ട് ഡിസൈൻ കിഷൻ മോഹൻ, ചീഫ് അസ്സോ. ഡയറക്ടർ അരിഷ് അസ്‌ലം, മേക് അപ് ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, സ്റ്റിൽസ് അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ എസ്തെറ്റിക് കുഞ്ഞമ്മ,  ഡിസ്ട്രിബൂഷൻ വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിങ് വിഷ്ണു സുഗതൻ, പിആർഒ ശബരി.

English Summary:

Watch Dominic and The Ladies Purse Official Teaser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com