പുഷ്അപ്പ് എടുത്തു കല്യാണപ്പന്തലിലേക്ക് കാളിദാസ്; കണ്ണനെ കണ്ട് അമ്പരന്ന് പാർവതി; വിവാഹ വിഡിയോ
Mail This Article
കാളിദാസ് ജയറാം–താരുണി കലിംഗരായർ നവദമ്പതികളുടെ വിവാഹ വിഡിയോ ശ്രദ്ധേയമാകുന്നു. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പാർവതിയെ കാണിച്ചുകൊണ്ടാണ് തുടങ്ങുന്നത്. പഞ്ചകച്ചം രീതിയിൽ അണിഞ്ഞൊരുങ്ങുന്ന കാളിദാസും പീച്ച് നിറത്തിലുള്ള സാരി ധരിച്ച് സുന്ദരിയായി നിൽക്കുന്ന താരിണിയുമാണ് വിഡിയോയുടെ പ്രധാന ആകർഷണം.
അളിയനു മുന്നിൽ വച്ച് പുഷ്അപ്പ് എടുത്ത് ശരീരം ഫിറ്റാക്കി വയ്ക്കുന്നുണ്ട് കാളിദാസ്. സാധാരണ പുറത്തൊക്കെ പോകുമ്പോൾ ഒരുങ്ങുന്നതായി താരിണി മൂന്ന് മണിക്കൂർ സമയമെങ്കിലും എടുക്കാറുണ്ടെന്നും ഇന്ന് സ്വന്തം വിവാഹത്തിന് അവൾ എത്ര നേരമെടുക്കുമെന്ന് താൻ നോക്കി ഇരിക്കുകയാണെന്നും കാളിദാസ് പറയുന്നു.
അണിഞ്ഞൊരുങ്ങി തന്റെ മുന്നിൽ വന്ന കാളിദാസിനെ കണ്ടപ്പോള്‍, ‘താൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു’ എന്നായിരുന്നു താരിണിയുടെ കമന്റ്. സുരേഷ് ഗോപി അടക്കമുള്ളവരുടെ അനുഗ്രഹം മേടിച്ച ശേഷമായിരുന്നു ഇവർ ഗുരുവായൂരിലേക്ക് തിരിച്ചത്.
രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്. മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി, മകന്‍ ഗോകുല്‍ സുരേഷ് തുടങ്ങി സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തു. ചെന്നൈയിൽ വച്ചാകും റിസപ്‌ഷൻ നടക്കുക.