തെലുങ്ക് സിനിമയുടെ ടീസർ ലോഞ്ചിൽ ഗ്ലാമറസ്സായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ
Mail This Article
×
സായി ധരം തേജ് നായകനാകുന്ന പുതിയ സിനിമയുടെ ടീസർ ലോഞ്ച് ചടങ്ങിൽ തിളങ്ങി നടി ഐശ്വര്യ ലക്ഷ്മി. ഹൈദരാബാദില്‍ നടന്ന ഗ്രാൻഡ് ലോഞ്ചിൽ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. രാം ചരൺ അടക്കമുള്ളവർ ചടങ്ങിൽ അതിഥികളായിരുന്നു.
നടി അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയാണിത്. വമ്പന്‍ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം കെ.പി. രോഹിത്ത് സംവിധാനം ചെയ്യുന്നു. ജഗപതി ബാബു, ശ്രീകാന്ത്, സായികുമാർ, അനന്യ നഗല്ല എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ബി. അജനീഷ് സംഗീതം നിർവഹിക്കുന്നു.
അതേസമയം മലയാളത്തിനു പുറമെ തെന്നിന്ത്യയിലും സജീവമാകുകയാണ് ഐശ്വര്യ ലക്ഷ്മി. കമൽഹാസൻ–മണിരത്നം ചിത്രം തഗ് ലൈഫ് ആണ് തമിഴിലെ നടിയുടെ പുതിയ പ്രോജക്ട്.
മലയാളത്തിൽ ഹലോ മമ്മിയാണ് നടിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.
English Summary:
Actress Aishwarya Lekshmi Latest Pics at Sai Durgha Tej’s Sambarala Yeti Gattu Carnage Launch Event.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.