അംബാനി സ്കൂളിൽ അലംകൃത; വാർഷികത്തിന് ഷാറുഖിനൊപ്പം പൃഥ്വിരാജും സുപ്രിയയും
Mail This Article
താരനിബിഡമായി ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്‌കൂൾ വാർഷികം. ഷാറുഖ് ഖാൻ, ഷാഹിദ് കപൂർ, കരൺ ജോഹർ, സെയ്ഫ് അലിഖാൻ, കരീന കപൂർ തുടങ്ങി നിരവധിപ്പേരാണ് കുടുംബസമേതം ചടങ്ങിനെത്തിയത്. മലയാളത്തിൽ നിന്നും പൃഥ്വിരാജും സുപ്രിയ മേനോനും സ്കൂൾ വാർഷികത്തിൽ പങ്കെടുക്കുന്നു. സെയ്ഫ് അലിഖാനും കരീന കപൂറിനും പുറകിലായി ഇരിക്കുന്ന പൃഥ്വിയുടെയും സുപ്രിയയുടെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഷാറുഖ് ഖാൻ, ഐശ്വര്യ റായ്– അഭിഷേക് ബച്ചൻ, കരൺ ജോഹർ, ഷാഹിദ് കപൂർ, കരീന കപൂർ എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളുടെ മക്കൾ പഠിക്കുന്നത് ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിലാണ്. പൃഥ്വിയുടെയും സുപ്രിയയുടെയും മകൾ അലംകൃതയും ഇപ്പോൾ പഠിക്കുന്നത് ഇതേ സ്കൂളിലാണ്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്‌കൂൾ പങ്കുവച്ച വിഡിയോയുടെ 4:16:26 സമയത്തിനിടയിൽ പൃഥ്വിയെയും സുപ്രിയയെയും കാണാം.
പൃഥ്വിരാജും സുപ്രിയയും കഴിഞ്ഞ മാസം മുംബൈയിലേക്കു താമസം മാറ്റിയിരുന്നു. ബോളിവുഡിലെ എ ലിസ്റ്റിൽ പെട്ടവരുടെ പ്രിയകേന്ദ്രവും മുംബൈയിലെ ഏറ്റവും പോഷ് ഏരിയയിൽ ഒന്നുമായ പാലി ഹില്ലിലാണ് ഇവരുടെ താമസം.
ഷാറുഖ് ഖാന്റെ മകൻ അബ്റാം, സെയ്ഫ്–കരീന ദമ്പതികളുടെ മകൻ തൈമൂർ, ഐശ്വര്യ റായ്– അഭിഷേക് ദമ്പതികളുടെ മകൾ ആരാധ്യ എന്നിവരുടെ പ്രത്യേക പെർഫോമൻസും ചടങ്ങിലെ ആകർഷണമായി.