ADVERTISEMENT

ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്ത സംഭവം വലിയ ആശ്വാസം തരുന്നെന്ന് നടി ഹണി റോസ്.  തന്നെക്കുറിച്ച് തുടർച്ചയായി അശ്ലീല പരാമർശം നടത്തിയതിന് വ്യവസായിയായ ബോബി ചെമ്മണ്ണൂരിനെതിര നടി ഹണി റോസ് ഇന്നലെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.  ഇന്നലെ മുഖ്യമന്ത്രിയോട് സംസാരിക്കാൻ അവസരം ലഭിച്ചെന്നും തീർച്ചയായും വേണ്ട നടപടി ഉടൻ സ്വീകരിക്കുമെന്ന്  അദ്ദേഹം ഉറപ്പു നൽകിയെന്നും ഹണി റോസ് പറയുന്നു.  സമൂഹ മാധ്യമങ്ങളിൽ വരുന്ന അശ്‌ളീല കമന്റുകൾക്കെതിരെ ഒരു നടപടിയും എടുക്കാൻ കഴിയില്ല എന്ന് കരുതിയിടത്തുനിന്ന് ഈ അവസ്ഥയ്ക്കൊരു മാറ്റം ഉണ്ടാകുമെന്ന വിശ്വാസം തോന്നിത്തുടങ്ങിയെന്ന ഹണി റോസ് പ്രതികരിച്ചു.

"ഇന്നലെ എനിക്ക് മുഖ്യമന്ത്രിയോട് സംസാരിക്കാൻ ഒരു അവസരം ചോദിച്ചിരുന്നു.  അങ്ങനെ എനിക്ക് അദ്ദേഹത്തോട് സംസാരിക്കാൻ അവസരം ലഭിച്ചു. അദ്ദേഹം പറഞ്ഞു തീർച്ചയായും വേണ്ട നടപടികൾ സ്വീകരിക്കാം എന്ന്.  അങ്ങനെ ഒരു വാക്ക് കേൾക്കുന്നത് വലിയ ആശ്വാസമാണ്. അത് കഴിഞ്ഞു ഞാൻ ഡിജിപി സാറിനോടുമൊക്കെ സംസാരിച്ചിരുന്നു അവർ പറഞ്ഞത് വേണ്ട നടപടി ഉടനേ സ്വീകരിക്കും എന്നാണ്.  അതുപോലെ തന്നെ അവർ വേണ്ട നടപടി സ്വീകരിച്ചു എന്നാണു തോന്നുന്നത് അല്ലെങ്കിൽ ഇത്രയും പെട്ടെന്ന് ഒരു അറസ്റ്റ് ഉണ്ടാകില്ലല്ലോ.  എന്തായാലും വലിയ ആശ്വാസമാണ് എനിക്ക് മനസ്സിൽ തോന്നുന്നത്.  ഇത്രയും നാൾ നമ്മൾ വിചാരിച്ചത് സൈബർ അറ്റാക്കിന് ഒരു നിയന്ത്രണം കൊണ്ടുവരാൻ കഴിയില്ല എന്നായിരുന്നു.  ആർക്കും എന്തും പറയാം എന്ന നിലയിലേക്ക് കാര്യങ്ങൾ പോയിരുന്നു പക്ഷെ അതിനൊരു മാറ്റം വരുമെന്ന് ഇപ്പോൾ എനിക്ക് ഉറച്ച വിശ്വാസം വരുന്നുണ്ട്."  ഹണി റോസ് പറയുന്നു.

English Summary:

Honey Rose about Boby Chemmanur arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com