ADVERTISEMENT

പുതിയ കാലഘട്ടത്തിന്റെ മാറ്റങ്ങളും, പുരോഗമനപരമായ ആശയങ്ങളും കൈകാര്യം ചെയ്യുന്ന ‘സോൾ സ്‌റ്റോറീസ്’ എന്ന ഒറിജിനൽ ആന്തോളജി, മനോരമമാക്‌സിൽ സ്ട്രീമിങ് ആരംഭിച്ചു. വ്യത്യസ്‌തമായ ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്ന 5 സ്ത്രീകളുടെ കഥകളാണ് ഈ ആന്തോളജിയിൽ അവതരിപ്പിച്ചിരിക്കുന്നത്. സനിൽ കളത്തിൽ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.

കൺസെൻറ്റ്, മാനസിക ആരോഗ്യം, സ്വാതന്ത്ര്യം,  പ്രണയം തുടങ്ങി നിരവധി വിഷയങ്ങളിൽ പുത്തൻ നിരീക്ഷണങ്ങൾ, ഈ ആന്തോളജി മുന്നോട്ട് വയ്ക്കുന്നു. സമൂഹത്തിന്റെ ചങ്ങലക്കെട്ടുകളിൽ നിന്ന് മോചനം നേടുന്ന പുതിയ കാലത്തെ സ്ത്രീകളുടെ കഥയാണ് 'സോൾ സ്‌റ്റോറീസ്'.  സമൂഹം കൽപ്പിച്ചിരിക്കുന്ന നിയന്ത്രണങ്ങളും, നിർവചനങ്ങളും പുതിയ കാലത്തെ സ്ത്രീകൾക്ക് ബാധകമല്ലെന്ന് ആന്തോളജി അടിവരയിടുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച നടീ നടന്മാരും, പുതുമുഖങ്ങളും ഇതിന്റെ ഭാഗമാകുന്നു. 

സുഹാസിനി, രഞ്ജി പണിക്കർ, അനാർക്കലി മരിക്കാർ, ഡയാന ഹമീദ്, നിമ്‌ന ഫത്തൂമി, സ്‌മിനു സിജോ തുടങ്ങി വൻ താരനിര തന്നെയാണ് പല കഥകളിലായി വേഷമിടുന്നത്. 

'സോൾ സ്‌റ്റോറീസ്' കൂടാതെ നാനൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, മനോരമമാക്‌സിലൂടെ ആസ്വദിക്കാം. ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

English Summary:

Soul Stories Streaming Started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com