ഓള്‍ വി ഇമാജിന്‍, താനാരാ, ഓശാന; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
Mail This Article
പുതുവർഷത്തിൽ കൈനിറയെ സിനിമകളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസിനെത്തിയിരിക്കുന്നത്. ചലച്ചിത്ര പ്രേമികൾ കാത്തിരുന്ന നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളും ഇതിലുണ്ട്. ഒടിടിയിൽ റിലീസായ ഏറ്റവും പുതിയ 20 ചിത്രങ്ങൾ പരിചയപ്പെടാം.
താനാര: ജനുവരി 3: മനോരമ മാക്സ്
ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഹരിദാസ് സംവിധാനം ചെയ്ത 'താനാരാ' മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിച്ചു.
ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്: ജനുവരി 3: ഹോട്ട്സ്റ്റാർ
പായൽ കപാഡിയ സംവിധാനം ചെയ്ത, കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി തിളങ്ങിയ ചിത്രം. ജനുവരി മൂന്ന് മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചു. കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.
പഞ്ചവത്സര പദ്ധതി: ജനുവരി 3: മനോരമ മാക്സ്
സിജു വിൽസൺ, സുധീഷ്, നിഷ സാരംഗ് എന്നിവർ അഭിനയിച്ച കോമഡി ഡ്രാമ മൂവി. ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ നായികയാവുന്നു. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രം പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്നു.
ഓശാന: ജനുവരി 3: മനോരമ മാക്സ്
നവാഗതനായ ബാലാജി ജയരാജനെ നായകനാക്കി എൻ.വി.മനോജ് സംവിധാനം ചെയ്ത ചിത്രം. ധ്യാൻ ശ്രീനിവാസനും അൽത്താഫ് സലിമും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കടകൻ: ജനുവരി 3: സൺ നെക്സ്റ്റ്
ഹക്കിം ഷാജഹാന്‍ പ്രധാന വേഷത്തിലെത്തിയ ആക്‌ഷൻ ചിത്രം. മലപ്പുറത്തെ മണ്ണ് മാഫിയയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സോന ഒലിക്കല്‍, ശരത്ത്, ഫാഹിസ് ബിന്‍ റിഫായ്, നിര്‍മല്‍ പാലാഴി, ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്.
ജോളി ഒ ജിംഖാന: ജനുവരി 2: ആഹാ തമിഴ്
പ്രഭുദേവ, മഡോണ സെബാസ്റ്റ്യൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം. അഭിരാമി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ആഹാ തമിഴ് ഒടിടി പ്ലാറ്റ്‌ഫോമിൽ ചിത്രം ലഭ്യമാണ്.