രാഗസൂത്ര; ഹ്രസ്വചിത്രം കാണാം
Mail This Article
കാലവും സ്ഥവും അപ്രസക്തമാക്കുന്ന മുഹൂർത്തങ്ങളുമായി രാഗസൂത്ര ഹ്രസ്വചിത്രം. മനസ്സിന്റെ ഭ്രമാത്മകതയും ലൈംഗികതയോടുള്ള ആസക്തിയും ഒരു വ്യക്തിയെ ഏതെല്ലാം തലങ്ങളിലേയ്ക്കു നയിക്കാം ചൂണ്ടിക്കാണിക്കുന്ന ഒരു ചെറു ചിത്രമാണ് ശ്രീജിത്ത് നമ്പൂതിരി ഒരുക്കിയിരിക്കുന്ന രാഗസൂത്രം. ഇതിനകം യുട്യൂബിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹ്രസ്വ ചിത്രങ്ങൾക്കുള്ള പത്തിലേറെ പുരസ്കാരങ്ങളും സ്വന്തമാക്കി. ഫിക്ഷൻ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി ഒരുക്കിയ മിതോളജിക്കൽ സൈക്കോ ത്രില്ലറാണ് രാഗസൂത്രം.
ഉൽകണ്ഠാകുലനായ ഒരു യുവ സിനിമാ നിർമാതാവിന്റെ മനസിൽ ഒരു ബ്ലോഗ് വായിക്കുമ്പോൾ സംഭവിക്കുന്ന തോന്നലുകളും അതിലൂടെ ഇല്ലാത്തകാര്യങ്ങളെ ഉണ്ടെന്നു തോന്നിക്കുന്ന മാനസീകാവസ്ഥയിലേയ്ക്ക് എത്തുകയും ചെയ്യുന്ന അയാളുടെ മനോവ്യാപാരങ്ങളിലൂടെയാണ് ചിത്രം ആദിയന്തം സഞ്ചരിക്കുന്നത്. പരമ്പരാഗത മന്ത്രവാദ ക്രിയകളെക്കുറിച്ചുള്ള വിശകലനങ്ങളും പഠനങ്ങളും നടത്തിയാണ് ശ്രീജിത്ത് ചിത്രം ഒരുക്കിയിട്ടുള്ളത്. സമയവും സ്ഥലവും അപ്രസക്തമാകുന്ന ഒരു ജീവിത നിമിഷത്തിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ് സംവിധായകൻ ഒരുക്കിയിട്ടുള്ളത്.