വാട്സാപ്പ് കൂട്ടായ്മയിൽ സിനിമ; കാക്ക ഹ്രസ്വചിത്രം വരുന്നു
Mail This Article
കലാമൂല്യമുള്ള സംരംഭത്തെ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ച മലയാളസിനിമയും ഇന്ന് മഹാമാരിയുടെ മുന്നിൽ മുട്ടു മടക്കി നിൽക്കുമ്പോൾ. ക്രിയാത്മകമായ ഒരു പുതിയ ആശയവുമായി എത്തുകയാണ് മലയാളസിനിമയിലെ വാട്സാപ്പ് ഗ്രൂപ്പ് കൂട്ടായ്മയായ വെള്ളിത്തിരയിലെ അംഗങ്ങൾ. കോവിഡ് ലോകമെമ്പാടും ഭീഷണി ഉയർത്തി മുന്നോട്ടു പോകുമ്പോഴും സിനിമ മേഖലയെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
തിയറ്ററുകളൊന്നും തുറക്കാതെ അനിശ്ചിതാവസ്ഥയിലുള്ള ഈ സമയത്ത് കാക്ക എന്ന ഹ്രസ്വചിത്രവുമായി എത്തുകയാണ് മലയാള സിനിമയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭ കളുടെ വാട്സ്ആപ്പ് കൂട്ടായ്മ . 256 പ്രതിഭകളുള്ള കൂട്ടായ്മയുടെ 20 മിനിറ്റിനുള്ളിൽ നിൽക്കുന്ന ഹ്രസ്വ ചിത്രമായിരിക്കും പ്രേക്ഷകരിലേക്ക് എത്തുക. നവംബർ മാസം ആദ്യവാരം എറണാകുളത്തും പരിസരങ്ങളിലുമായി ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.
സ്ത്രീ കഥാപാത്രങ്ങൾക്ക് മുൻ തൂക്കമുള്ള സമകാലീക സാഹചര്യങ്ങളുമായി ചേർന്നു പോകുന്ന വിഷയമാണ് ഈ ഹ്രസ്വ ചിത്രം കൈകാര്യം ചെയ്യുന്നത്. 'ബ്രാ',സൈക്കോ,കുന്നിക്കുരു എന്നീ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനായ അജു അജീഷ് ആണ് കാക്കയുടെ സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്നത്. അജു അജീഷ്, ഷിനോജ് ഈനിക്കൽ, ഗോപിക കെ ദാസ് എന്നിവർ ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ശ്രീ.നീലേഷ് ഇ.കെ, സംഗീത സംവിധാനം പ്രദീപ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഉണ്ണിക്കൃഷ്ണൻ കെ.പി,ക്രീയേറ്റീവ് ഹെഡ് അൽത്താഫ് പി.ടി.