ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു പ്രണയ കാവ്യം
Mail This Article
കുവൈറ്റിലെ ഷോർട്ട് ഫിലിം രംഗത്ത് ശ്രദ്ധേയനായ നിഷാദ് കാട്ടൂർ രചനയും സംവിധാനവും നിർവഹിച്ച "എന്ന് സ്വന്തം അമ്മുക്കുട്ടി' എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. കുവൈറ്റിന്റെ അതിർത്തി പ്രദേശമായ വേഫ്രാ എന്ന സ്ഥലത്തു കേരളത്തിലെ ഒരു ഗ്രാമീണ പശ്ചാത്തലം ഒരുക്കിയിരിക്കുകയാണ് കുവൈറ്റിലെ ഈ കലാകാരന്മാർ. കേരളത്തനിമ ഒട്ടും നഷ്ടപ്പെടാതെ ഛായാഗ്രഹണവും പ്രമേയം കൊണ്ട് വ്യത്യസ്തവുമായ ഈ കലാസൃഷ്ടി നഷ്ടപ്രണയത്തിന്റെ നൊമ്പരങ്ങൾ മനോഹരമായി ഒപ്പിയെടുക്കുന്നു.
ബിൻസ് അടൂർ, ചിന്നു കോര, ബാലതാരമായ അവന്തിക അനുപ് എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് വിനു സ്നിപ്പർ ആണ്. സിതാര സെബാസ്റ്റ്യൻ ചൂരനോലി നിർമ്മിച്ച ഈ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നതും ആലപിച്ചിരിക്കുന്നതും പി.ജി രാജേഷ് ആണ്. കലാസംവിധാനം അനീഷ് പുരുഷോത്തമൻ,മേക്കപ്പ് പ്രവീൺകൃഷ്ണ, മേക്കപ്പ് സഹായി റെനി,നിർമാണ നിർവഹണം മധു വേഫ്രാ, പി.ആർ.ഓ ആദർശ് അടൂര്‍.