കറുപ്പ്; ശ്രദ്ധേയമായി ഹ്രസ്വചിത്രം
Mail This Article
റിലീസിനു മുന്നേ തന്നെ രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിൽ തിരഞ്ഞെടുക്കുകയും മൂന്ന് അവാർഡുകൾ കിട്ടുകയും ചെയ്ത കറുപ്പ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. വിഷ്ണു ശിവ രചനയും സംവിധാനവും നിർവഹിക്കുകയും അലോക് അമർ ചാരഗ്രഹണം നിർവഹിക്കുകയും ചെയ്യുന്ന ചിത്രം യുവാക്കളുടെ മദ്യസക്തിയും അതിന് ശേഷം ഉണ്ടാകുന്ന വിഷയങ്ങളും ആണ് സംസാരിക്കുന്നത്.
ചെറുപ്പക്കാരുടെ കഥ ചെറുപ്പക്കാർ തന്നെ പറയുന്നത് ഒരു വെല്ലുവിളിയാണ്, അതും ഒരു യഥാർത്ഥ സംഭവത്തെ തിരക്കഥയാക്കി ക്യാമറകണ്ണിൽ പകർത്തുക എന്നത് വെറും നിസാര കാര്യം അല്ല. "മദ്യം മനുഷ്യനെ മൃഗമാകുന്നു "... എന്ന വാക്യം ഓർമിപ്പിക്കും വിധം, മദ്യം കീഴടക്കുന്ന മനസിനെ പൂർണ്ണമായി കാണികളിലേക് എത്തിച്ച ഡേവിഡ് മാത്യു എന്ന ചെറുപ്പക്കാരന്റെ പ്രകടനം പ്രേക്ഷകപ്രശംസ നേടി.
ജിതിൻ ദിനേശ് നിർമ്മിച്ച കറുപ്പ് എന്ന ടെലിഫിലിം നല്ലൊരു സന്ദേശം കൂടി നൽകുന്നു.